Home വാണിജ്യം സൗദി അറേബ്യയിലേക്കുള്ള യാത്ര പ്രയാസകരം; ഇന്ത്യക്കാര്‍ക്ക് 14 ദിവസം അധിക ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

സൗദി അറേബ്യയിലേക്കുള്ള യാത്ര പ്രയാസകരം; ഇന്ത്യക്കാര്‍ക്ക് 14 ദിവസം അധിക ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

സൗദി അറേബ്യയിലേക്കുള്ള യാത്ര ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ പ്രയാസകരമാകുന്നു. കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി നിലവില്‍ മറ്റൊരു രാജ്യത്ത് 14 ദിവസം ചിലവഴിച്ചതിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് എത്താനാവുന്നത്. ഇതിനൊപ്പം സൗദിയില്‍ എത്തിക്കഴിഞ്ഞ് 14 ദിവസം ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയണം എന്ന വ്യവസ്ഥ കൂടിയാണ് ഇപ്പോള്‍ നിലവില്‍ വന്നത്.

മെയ് 20 മുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. മെയ് 17ന് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ നിരോധനം നിക്കുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിബന്ധന. നിലവില്‍ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയിലേക്കുള്ള യാത്രാ വിലക്ക് തുടരും.

ഈ സാഹചര്യത്തില്‍ വിലക്കില്ലാത്ത മറ്റ് രാജ്യങ്ങളില്‍ എത്തി 14 ദിവസം തങ്ങിയതിന് ശേഷമാണ് ഇന്ത്യക്കാര്‍ സൗദിയില്‍ എത്തുന്നത്. 14 ദിവസം മറ്റൊരു രാജ്യത്തും 14 ദിവസം ഹോട്ടലിലും കഴിയുന്നതോടെ സൗദി യാത്ര ഇന്ത്യക്കാര്‍ക്ക് പണചിലവേറിയതാവും. സ്വദേശി പൗരന്മാര്‍, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. സ്വദേശികള്‍ക്കൊപ്പം എത്തുന്ന വീട്ടു ജോലിക്കാര്‍, വാക്‌സിനേഷന്‍ സ്വീകരിച്ച യാത്രക്കാര്‍,ഓദ്യോഗിക നയതന്ത്ര ഉദ്യോഗസ്ഥര്‍, ഡിപ്ലോമാറ്റിക് വിസ കൈവശമുള്ളവര്‍, സൗദിയില്‍ താമസിക്കുന്ന അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ നിന്ന് ഇളവുണ്ട്.