Home അറിവ് ജനുവരിയില്‍ റെക്കോര്‍ഡ് മഴ; പെയ്തത് 101 മി മീ, ഇത് 145 വര്‍ഷത്തെ ചരിത്രത്തിലാദ്യം

ജനുവരിയില്‍ റെക്കോര്‍ഡ് മഴ; പെയ്തത് 101 മി മീ, ഇത് 145 വര്‍ഷത്തെ ചരിത്രത്തിലാദ്യം

A man struggles with an umbrella in strong winds and rain caused by Cyclone Hudhud in Gopalpur in Ganjam district in the eastern Indian state of Odisha October 12, 2014. REUTERS/Stringer

സംസ്ഥാനത്ത് ജനുവരിയില്‍ ഇതുവരെ പെയ്തത് റെക്കോഡ് മഴ. കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ചിരുന്നത് നാലു മില്ലി മീറ്റര്‍ ആയിരുന്ന സ്ഥാനത്താണ് ഈ പെയ്‌ത്തെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 145 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ജനുവരിയില്‍ ഇത്രയധികം മഴ പെയ്തതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. അതുകൊണ്ട് ഇതൊരു ചരിത്രസംഭവമായി അടയാളപ്പെടുത്താം. അതേസമയം, തുടര്‍ന്നുള്ള ഏതാനും ദിവസങ്ങളിലും വൈകീട്ട് മഴ ഉണ്ടാകുമെന്നാണ് നിഗമനം.

സമുദ്ര കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കനത്ത മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ ഗവേഷകര്‍ പറയുന്നു. പസഫിക് സമുദ്രത്തിലുണ്ടായ ലാനിന ( സമുദ്രം തണുക്കുന്നത്) പ്രതിഭാസമാണ് അപ്രതീക്ഷിത കാലാവസ്ഥാമാറ്റത്തിന് വഴി തെളിച്ചത്.

വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ഡിസംബര്‍ 31ന് ഒഴിഞ്ഞുപോയതിന് ശേഷമാണ് അപ്രതീക്ഷിത മഴ പെയ്യാന്‍ തുടങ്ങിയത്. ജനുവരിയില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് പത്തനംതിട്ട ജില്ലയിലാണ്.