Home ആരോഗ്യം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ ഇ; ഈ അഞ്ച് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വൈറ്റമിന്‍ ഇ; ഈ അഞ്ച് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം

Foods rich in vitamin E. Healthy diet eating concept

വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. രോഗപ്രതിരോധ ശേഷി കൂട്ടാനും രക്തക്കുഴലുകളുടെ ആരോഗ്യം നിലനിര്‍ത്താനും, അതിലും പ്രധാനമായി, ചര്‍മ്മത്തിന്റെ യുവത്വവും തിളക്കവും നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഈ കൊവിഡ് കാലത്ത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് പ്രാധാന്യം നമുക്ക് ഓരോരുത്തര്‍ക്കും അറിയാമല്ലോ. അതുകൊണ്ട് വിറ്റാമിന്‍ ഇ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കാം.

നിലക്കടല
ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് നിലക്കടല. കൂടാതെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പന്നവുമാണ്. കാല്‍ കപ്പ് കപ്പലണ്ടിയില്‍ നിങ്ങള്‍ക്ക് ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ ഇ-യുടെ 20 ശതമാനം അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഇവ കഴിക്കുന്നതിലൂടെ കുറെ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടുകയില്ല എന്നതിനാല്‍, ശരീരഭാരം വര്‍ദ്ധിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.

ഇലക്കറികള്‍
ഇലക്കറികളില്‍ വൈറ്റാമിനുകളും ധാതുക്കളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും ഫാറ്റി ലിവര്‍ തടയാനും ഇലക്കറികള്‍ വളരെ നല്ലതാണ്.

ബ്രൊക്കോളി
ശരീരത്തിന് ആവശ്യമായ വിവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് ബ്രൊക്കോളി. ആരോഗ്യകരമായ ഭക്ഷണ ക്രമീകരണത്തിനായി ഓരോരുത്തരും ദൈനംദിന ഭക്ഷണത്തില്‍ ബ്രൊക്കോളി ഉള്‍പ്പെടുത്തുന്നത് നല്ലത്താണ്

കിവി
വിറ്റാമിന്‍ സി, ഇ, കെ, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവയുടെ മികച്ച ഉറവിടമായ കിവി. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. സാലഡിലോ, സ്മൂത്തിയായ കഴിക്കാവുന്നതാണ്.

ബദാം
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ നട്‌സുകളിലൊന്നാണ് ബദാം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിനും പ്രതിരോധശേഷി കൂട്ടുന്നതിനും ദിവസവും ഒരു പിടി ബദാം ശീലമാക്കാം