Home ആരോഗ്യം കോവാക്‌സിന്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മതപത്രം; ബുദ്ധിമുട്ടുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കും

കോവാക്‌സിന്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മതപത്രം; ബുദ്ധിമുട്ടുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കും

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ജനങ്ങളിലേക്കെത്തി. എന്നാല്‍ മൂന്നാംഘട്ട ട്രയല്‍ പൂര്‍ത്തിയാക്കാത്ത കോവാക്‌സിന്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മതപത്രം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ക്ലിനിക്കല്‍ ട്രയലിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും കോവാക്സിന്‍ കോവിഡിനെതിരെ ആന്റീബോഡികള്‍ നിര്‍മ്മിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും മരുന്നിന്റെ ഫലപ്രാപ്തി ഇനിയും ഉറപ്പായിട്ടില്ലെന്നും ഇപ്പോഴും പരീക്ഷണഘട്ടത്തിലാണെന്നുമാണ് സമ്മതപത്രത്തില്‍ പറഞ്ഞിരിക്കുന്നത്.

വാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണെന്നും അതുകൊണ്ട് മരുന്ന് കുത്തിവച്ചതുകൊണ്ട് കോവിഡിനെതിരെയുള്ള മറ്റ് മുന്‍കരുതലുകള്‍ പാലിക്കണ്ടെന്ന് അര്‍ത്ഥമില്ലെന്നും സമ്മതപത്രത്തില്‍ കൊടുത്തിട്ടുണ്ട്. വാക്‌സിനെടുക്കുന്നവര്‍ക്ക് എന്തെങ്കിലും ഗുരുതരാവസ്ഥ ഉണ്ടായാല്‍ ആരോഗ്യ കേന്ദ്രത്തില്‍ മികച്ച പരിചരണം നല്‍കുമെന്നും ഇത്തരം അപകടഘട്ടത്തില്‍ നഷ്ടപരിഹാരം ഭാരത് ബയോടെക് നല്‍കുമെന്നും കണ്‍സെന്റ് ഫോമില്‍ പറയുന്നു.