Home വാണിജ്യം നിങ്ങളുടെ വിവരങ്ങള്‍ എപ്പോഴും സ്വകാര്യമായിരിക്കും; സ്റ്റാറ്റസിലൂടെ മറുപടി നല്‍കി വാട്‌സ്ആപ്

നിങ്ങളുടെ വിവരങ്ങള്‍ എപ്പോഴും സ്വകാര്യമായിരിക്കും; സ്റ്റാറ്റസിലൂടെ മറുപടി നല്‍കി വാട്‌സ്ആപ്

പഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്ന് സ്റ്റാറ്റസിലൂടെ പ്രഖ്യാപിച്ച് വാട്‌സ്ആപ്. അടുത്തിടെ, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വാട്സ്ആപ്പ് ചോര്‍ത്തുന്നു എന്ന വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് വാട്സ്ആപ്പ് ഉപേക്ഷിച്ചത്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്ക് സ്റ്റാറ്റസിലൂടെ മറുപടി നല്‍കുന്നത്.

സ്റ്റാറ്റസിലൂടെ നാലു സന്ദേശങ്ങളാണ് വാട്സ്ആപ്പ് കൈമാറിയത്. ഉപഭോക്താക്കളുടെ സ്വകാര്യതയില്‍ ഒരു വീട്ടുവീഴ്ചയും വരുത്തില്ല എന്നതാണ് ആദ്യ സന്ദേശം. സന്ദേശങ്ങള്‍ എന്‍ഡ് ടു എന്‍ഡ് ഇന്‍ക്രിപ്ഷന്‍ സംവിധാനത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അതിനാല്‍ സ്വകാര്യ സംഭാഷണങ്ങള്‍ വാട്സ്ആപ്പ് വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എന്നതാണ് രണ്ടാമത്തെ സന്ദേശം. കോണ്‍ടാക്ട്സും ലൊക്കേഷനും പങ്കുവെയ്ക്കുന്നില്ല എന്നതാണ് അടുത്ത സന്ദേശങ്ങളില്‍ പറയുന്നത്. കോണ്‍ടാക്ടസ് ഫേസ്ബുക്കുമായി വാട്സ്ആപ്പുമായി പങ്കുവെയ്ക്കുന്നു എന്നതായിരുന്നു ആരോപണം.