Home വാണിജ്യം റിയല്‍മി ജിടി നിയോ 3 പുറത്ത്; വിലയും സവിശേഷതകളുമറിയാം

റിയല്‍മി ജിടി നിയോ 3 പുറത്ത്; വിലയും സവിശേഷതകളുമറിയാം

റിയല്‍മി ജിടി നിയോ 3 ഇന്ന് അവതരിപ്പിക്കുമെന്നാണ് റിയല്‍മി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണിന്റെ പുറം ഡിസൈനും പിന്‍ ക്യാമറ മൊഡ്യൂളും ഉള്‍പ്പെടുന്ന ചിത്രത്തോടെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ കമ്പനി ഒരു ലോഞ്ചിംഗ് ടീസര്‍ ഇറക്കിയിട്ടുണ്ട്.

രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളില്‍ സ്മാര്‍ട്ട്ഫോണ്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു – 4,500എംഎഎച്ച് 150W ഫാസ്റ്റ് ചാര്‍ജിംഗും 5,000എംഎഎച്ച് ബാറ്ററിയും 80W ഫാസ്റ്റ് ചാര്‍ജിംഗിലും ആയിരിക്കും വേരിയെന്റുകള്‍.

ലോഞ്ച് ഇവന്റ് ചൈനയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്ക് ( ഇന്ത്യന്‍ സമയം രാവിലെ 11:30) നടക്കും, റിയല്‍മി ജിടി നിയോ 3 ന് ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റും എല്‍ഇഡി ഫ്‌ലാഷും ഉണ്ടായിരിക്കുമെന്ന് പോസ്റ്റര്‍ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഫോണിന്റെ പ്രകടനത്തെയും വേഗതയെയും സൂചിപ്പിക്കുന്ന തരത്തിലാണ് ഫോണിന്റെ പുറംഭാഗത്തുള്ള ബ്ലൂ, വൈറ്റ് കളര്‍ സ്‌ട്രൈപ്പുകള്‍ എന്നാണ് റിയല്‍മി പ്രേമികള്‍ സൂചന നല്‍കുന്നത്.

നേരത്തെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, റിയല്‍മി ജിടി നിയോ 3-ല്‍ എച്ച്ഡിആര്‍ 10+ ഉള്ള 10-ബിറ്റ് 6.7 ഇഞ്ച് ഫുള്‍-എച്ച്ഡി + ഒഎല്‍ഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റീഫ്രഷ് റൈറ്റിംഗോടെ ഉണ്ടാകും. മീഡിയടെക് ഡൈമെന്‍സിറ്റി 8100 SoC ആണ് ഇതിലെ ചിപ്പ്. ഒപ്റ്റിക്സിനായി, റിയല്‍മി ജിടി നിയോ 3 ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഒഐഎസിനൊപ്പം 50 മെഗാപിക്സല്‍ സോണി IMX766 സെന്‍സറും പ്രതീക്ഷിക്കാം. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറും 2 മെഗാപിക്‌സല്‍ ടെലിഫോട്ടോ ഷൂട്ടറും ക്യാമറ യൂണിറ്റിലുണ്ടാകും. സെല്‍ഫികള്‍ക്കായി, മുന്‍വശത്ത് 16 മെഗാപിക്‌സല്‍ സെന്‍സര്‍ ലഭിക്കും. പ്രമുഖ ടെക് പ്രവചന വിദഗ്ധരുടെ അഭിപ്രായ പ്രകാരം ചൈനീസ് സോഷ്യല്‍ മീഡിയ ടിപ്പുകള്‍ പ്രകാരം 30,000 രൂപയ്ക്ക് അടുത്ത വിലയാണ് ഈ ഫോണിന് പ്രതീക്ഷിക്കുന്നത്.