സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ. ജിയോ ഫൈ എന്ന ഉപകരണം 1999 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് അഞ്ച് മാസത്തേക്ക് സൗജന്യ ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളുമാണ് ജിയോ ഓഫര്‍ ചെയ്യുന്നത്. ആദ്യത്തെ റീച്ചാര്‍ജിന് ശേഷമായിരിക്കും ഡാറ്റയും കോളും ലഭ്യമാകുക. ഇഎംഐ ലൂടെയും ജിയോ ഫൈ വാങ്ങാന്‍ സാധിക്കും. 94 രൂപ മുതലാണ് ഇഎംഐ സ്റ്റാര്‍ട്ട് ചെയ്യുന്നത്.
പുതിയ ഓഫർ ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് മൂന്ന് റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കാം. 199 രൂപയുടെ ഓഫറാണ് ഏറ്റവും വില കുറഞ്ഞത്. 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയാണ് ഈ റീച്ചാർജിന് ഒപ്പം ലഭിക്കുന്നത്. ഈ ഓഫർ ലഭിക്കുന്നതിന്, ഉപയോക്താവ് ഒരു ജിയോ പ്രൈം അംഗമായിരിക്കണം. പ്രൈം അംഗത്വം 99 രൂപയ്ക്ക് വാങ്ങാം. 140 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസുകളും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.
രണ്ടാമത്തെ ഓഫറിന്റെ വില 249 രൂപയാണ് ഉപഭോക്താവിന് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. യഥാർത്ഥ പ്ലാൻ 28 ദിവസത്തെ സാധുതയാണ് നൽകുന്നത്. ഈ പ്ലാനിലും ഉപയോക്താവിന് 99 രൂപ വിലയുള്ള ജിയോ പ്രൈം അംഗത്വം എടുക്കേണ്ടി വരും. 112 ദിവസത്തേക്ക് പ്രതിദിനം 100 എസ്എംഎസുകളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മൂന്നാമത്തെ ഓഫറിന് 349 രൂപയാണ് വില. ഇത് പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഓഫർ ലഭിക്കുന്നതിന് ഉപയോക്താക്കൾ 99 വിലയുള്ള ജിയോ പ്രൈം അംഗത്വവും നേടേണ്ടതുണ്ട്. 84 ദിവസത്തേക്ക് ഉപയോക്താവിന് പ്രതിദിനം 100 എസ്എംഎസും ലഭിക്കും.