Home ആരോഗ്യം മഞ്ഞുകാലം വരവായി; ചുണ്ട് വരണ്ട് പൊട്ടുന്നത് എളുപ്പം പരിഹരിക്കാം

മഞ്ഞുകാലം വരവായി; ചുണ്ട് വരണ്ട് പൊട്ടുന്നത് എളുപ്പം പരിഹരിക്കാം

ഞ്ഞുകാലം നല്ല രസമുള്ള കാലാവസ്ഥയാണെങ്കിലും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഈ സമയത്ത് ഉണ്ടാകും. ചുണ്ടുകള്‍ വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്‌നമാണ്. ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത്, തൊലി വരണ്ട് പോവുന്നത് തുടങ്ങിയ ചര്‍മ്മ പ്രശ്‌നങ്ങളുടെ കൂടി കാലമാണ് മഞ്ഞുകാലം.

മഞ്ഞുകാലത്ത് ഇത്തരത്തില്‍ ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാനും ചുണ്ടിന്റെ സംരക്ഷണത്തിനും ഇതാ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാന്‍ ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍. രാത്രിയില്‍ ഉറങ്ങുന്നതിന് മുമ്പ് അല്‍പം കറ്റാര്‍വാഴ ജെല്‍ വെളിച്ചെണ്ണയില്‍ ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് വരള്‍ച്ച മാറ്റാന്‍ സഹായിക്കും.

തേനും ചുണ്ട് വരളുന്നത് സഹായിക്കും. രാത്രി കിടക്കുന്നതിന് മുമ്പ് ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും. ചുണ്ടിലെ വരള്‍ച്ച മാറ്റാന്‍ മികച്ചതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം ചുണ്ടില്‍ നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ ഇത് സഹായിക്കും.

രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണ ചുണ്ടില്‍ പുരട്ടുന്നതും വരണ്ട് പൊട്ടുന്നത് തടയാന്‍ സഹായിക്കും. ദിവസവും രാവിലെയും രാത്രിയും ഉറങ്ങുന്നതിന് മുമ്പ് വെള്ളരിക്കാനീരും റോസ് വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ഇത് വരള്‍ച്ച തടയാന്‍ സഹായിക്കും.

ചുണ്ടില്‍ നാരങ്ങാ നീര് പുരട്ടുന്നത് ചുണ്ടുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. നാരങ്ങാനീരില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നതും ഗുണം ചെയ്യും.