Home കൃഷി ക്ഷീര കര്‍ഷകര്‍ക്കും, കന്നുകാലിവളര്‍ത്തലിനും രണ്ട് ലക്ഷം രൂപ; കര്‍ഷകരെ സഹായിക്കാനൊരുങ്ങി സര്‍ക്കാര്‍

ക്ഷീര കര്‍ഷകര്‍ക്കും, കന്നുകാലിവളര്‍ത്തലിനും രണ്ട് ലക്ഷം രൂപ; കര്‍ഷകരെ സഹായിക്കാനൊരുങ്ങി സര്‍ക്കാര്‍

കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്കും, കന്നുകാലി വളര്‍ത്തലിനും കുറഞ് പലിശനിരക്കില്‍ വായ്പ അനുവദിച്ച് സര്‍ക്കാര്‍. രണ്ട് ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഈ ആനുകൂല്യം കേരളത്തിലെ വിവിധ തരം കര്‍ഷകര്‍ക്കുവേണ്ടി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് എന്ന ഒരു പദ്ധതിയിലൂടെയാണ് ലഭ്യമാവുക. ഇതില്‍ കഴിഞ്ഞ വര്‍ഷം കാര്‍ഷിക മേഖലയ്ക്ക് ഒപ്പം ഷീര വികസനം, മൃഗസംരക്ഷണം, മത്സ്യകൃഷി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഈ പദ്ധതിയില്‍ ആദ്യമായാണ് കേരളത്തില്‍ സഹകരണ മേഖലയില്‍ അര്‍ഹതയുള്ള ക്ഷീര കര്‍ഷകര്‍ക്കെല്ലാം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ തീരുമാനമാകുന്നത്. ഘട്ടങ്ങളായാണ് ഈ പദ്ധതി നടപ്പിലാക്കുക. ആയതിനാല്‍ തന്നെ ആദ്യഘട്ടം ജൂണ്‍ 31നു അവസാനിപ്പിച്ച്, രണ്ടാംഘട്ടം ഓഗസ്റ്റ് ഒന്നു മുതല്‍ നവംബര്‍ 30 വരെ തുടങ്ങാനാണ് തീരുമാനം.

ക്ഷീര വികസന വകുപ്പിനാണ് ക്ഷീരകര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നല്‍കാനുള്ള ചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ക്ഷീര സംഘങ്ങള്‍ മുഖേന ഇതിനായി അപേക്ഷിക്കാം. സ്വന്തമായി ഭൂമിയുള്ളവര്‍ക്കും, പശുക്കളെ വളര്‍ത്തുന്നവര്‍ക്കുമെല്ലാം ഈ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.

കിസാന്‍ കാര്‍ഡ് ലഭിച്ച് കഴിഞ്ഞാല്‍ 24000 രൂപ വരെ ഓരോ പശുവിനും വായ്പ എടുക്കാം. പിന്നെ കാലിത്തൊഴുത്ത് നവീകരണം, തീറ്റ പുല്‍ കൃഷി, ഇന്‍ഷുറന്‍സ് പ്രീമിയം, യന്ത്ര വത്കരണം തുടങ്ങിയവയ്‌ക്കെല്ലാം പ്രത്യേകമായി വായ്പ അനുവദിക്കുന്നതാണ്, പിന്നെ വ്യക്തിപരമായ സാമ്പത്തിക ആവശ്യങ്ങള്‍ക്കും ഇതില്‍ നിന്ന് ചെറിയതോതില്‍ ലോണ്‍ ലഭിക്കും.

കൃത്യമായി വായ്പ തിരിച്ചെടുക്കുകയാണെങ്കില്‍ നാല് ശതമാനം മാത്രമായിരിക്കും പലിശ. അഞ്ച് ശതമാനം സബ്‌സിഡി ആയിരിക്കും. അല്ലാത്തപക്ഷം 9 ശതമാനം തന്നെ അടക്കേണ്ടി വരും. മൂന്നുവര്‍ഷക്കാലം ആണ് ഒരു കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കാലപരിധി. അതിനുശേഷം പുതുക്കാം. ഈ മൂന്നുവര്‍ഷത്തിനുള്ളില്‍ കിസാന്‍ കാര്‍ഡ് സ്വന്തമാക്കിയാല്‍ എന്ത് കൃഷിക്കും രണ്ടു ലക്ഷം രൂപ വരെ വായ്പ എടുക്കാന്‍ കഴിയും.