Home വിനോദം ശരിക്കുമുള്ള ഞാന്‍ ഇതാണ്, മറ്റേത് ഞാനല്ല; ജന്‍മദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് സുബി സുരേഷ്

ശരിക്കുമുള്ള ഞാന്‍ ഇതാണ്, മറ്റേത് ഞാനല്ല; ജന്‍മദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് സുബി സുരേഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം സുരഭി സുരേഷ് തന്റെ ജന്‍മദിനത്തില്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നാടന്‍ ലുക്കിലുള്ള തന്റെ സ്വന്തം ചിത്രം സമൂഹാധ്യമത്തില്‍ പങ്കുവെച്ചപ്പോള്‍ ആരാധകര്‍ അതിന് പുറകെ കൂടിയിരിക്കുകയാണ്. സാരിയുടുത്ത ഫോട്ടോയ്ക്ക് മുകളില്‍ ബെര്‍ത്‌ഡേ ഗേള്‍ എന്നെഴുതിയാണ് സുബി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

താരത്തിന്റെ ലുക്കിനേക്കാള്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടത് അതിന് നല്‍കിയ കമന്റ് ആണ്. ”സലീം കുമാര്‍ പറഞ്ഞതുപോലെ ഇതാണ് ശരിക്കും ഞാന്‍. മറ്റത് ഞാന്‍ അല്ലെടാ”- ഇങ്ങനെയായിരുന്നു ചിത്രത്തിനൊപ്പം സുബി കുറിച്ചത്. നിരവധി രസകരമായ കമന്റുകളും ജന്മദിനാശംസകളുമായി ചിത്രത്തിനു ലഭിച്ചിട്ടുണ്ട്.

ജന്മദിനാശംസകള്‍ നേര്‍ന്ന എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളോടും ഒരുപാട് സ്‌നേഹമുണ്ടെന്ന് മറ്റൊരു പോസ്റ്റ് പങ്കുവച്ച് സുബി കുറിച്ചിട്ടുണ്ട്. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരെ കൈയ്യിലെടുത്ത സുബി പിന്നീട് നിരവധി ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലും കോമഡി സ്‌കിറ്റുകളിലും കോമഡി റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്.

കൂടാതെ വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ സിനിമയിലെത്തിയ സുബി എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്.