Home അറിവ് ഇനി വാട്‌സ്ആപിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷയും..!!

ഇനി വാട്‌സ്ആപിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷയും..!!

ന്ത്യയില്‍ പേമെന്റ് സേവനം ലഭ്യമാക്കിയതിന് പിന്നാലെ ഇന്‍ഷുറന്‍സ് മേഖലയിലേക്ക് തിരിയാന്‍ ഒരുങ്ങുകയാണ് പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്. ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ മെസ്സേജിങ് പ്ലാറ്റ്ഫോം വഴി ആരോഗ്യ ഇന്‍ഷൂറന്‍സ്, മൈക്രോ – പെന്‍ഷന്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് വാട്‌സാപ്.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ് ഇതിനായി ഈ രംഗത്തുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഉപയോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി എസ്ബിഐ ജനറല്‍ ഇന്‍ഷൂറന്‍സുമായാണ് വാട്‌സാപ് പങ്കാളിത്തം. പെന്‍ഷന്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനായി എച്ച്ഡിഎഫ്സി പെന്‍ഷന്‍ മാനേജ്മെന്റ് കമ്പനിയുമായി സഹകരിക്കാനാണ് തീരുമാനം.

ഇന്ത്യയില്‍ പേമെന്റ് സേവനം ലഭ്യമാക്കുന്നതിന് വാട്‌സാപ്പിന് കഴിഞ്ഞ മാസമാണ് നാഷണല്‍ പേമെന്റ്്‌സ് കോര്‍പറേഷന്റ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) അന്തിമ അനുമതി ലഭിച്ചത്. തുടക്കത്തില്‍ 20 ദശലക്ഷം ഉപയോക്താക്കള്‍ക്ക് വാട്‌സാപ്പിന്റെ പേമെന്റ് സംവിധാനം ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ, ആക്സിസ് എന്നീ നാല് ബാങ്കുകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.