Home വിദ്യഭ്യാസം എന്‍ട്രന്‍സ് ഓപ്ഷന്‍: കോംബിനേഷന്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം, എങ്ങനെയാണെന്നറിയാം

എന്‍ട്രന്‍സ് ഓപ്ഷന്‍: കോംബിനേഷന്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ മാറ്റം, എങ്ങനെയാണെന്നറിയാം

Cropped close up image woman hands holding pen typing on laptop student do homework prepare essay make research, businesswoman communicate online with client solve business questions distantly concept

ന്‍ട്രന്‍സ് കമ്മിഷണറുടെ വെബ്‌സൈറ്റിലെ എന്‍ജിനീയറിങ് / ഫാര്‍മസി ഓപ്ഷന്‍ റജിസ്‌ട്രേഷന്‍ പേജിന് പ്രോസ്‌പെക്ടസിലെ നിര്‍ദേശങ്ങളില്‍ നിന്നു വ്യത്യാസമുണ്ട്. റജിസ്‌ട്രേഷന്‍ പേജിലെ മെനു ബാറിന്റെ വലതുഭാഗത്തു പേരും റോള്‍ നമ്പറും. ഇടതുഭാഗത്ത് അര്‍ഹതയുള്ള എല്ലാ കോഴ്‌സ് – കോളജ് – ക്വോട്ട കോംബിനേഷനും വലതുഭാഗത്തു നിങ്ങള്‍ തിരഞ്ഞെടുത്തവയും ആയിരിക്കും.

മുകള്‍ഭാഗത്ത് സേര്‍ച് ബോക്‌സും ഫില്‍റ്റര്‍ ബോക്‌സുമുണ്ട്. കോളജും കോഴ്‌സും ആവശ്യാനുസരണം ഫില്‍റ്റര്‍ ചെയ്യാം. ഇടതു ഭാഗത്തെ ലിസ്റ്റില്‍ ഇഷ്ടപ്പെട്ട കോംബിനേഷന്റെ സെലക്ട് ബട്ടന്‍ ക്ലിക് ചെയ്താല്‍ അതു വലതുഭാഗത്തേക്കു നീങ്ങും.

തിരഞ്ഞെടുത്ത ലിസ്റ്റിലെ ഓരോ കോംബിനേഷനോടും ചേര്‍ന്ന അമ്പ് അടയാളം അമര്‍ത്തി അതു മേലോട്ടോ കീഴോട്ടോ മാറ്റാം. മേലോട്ടു നീങ്ങുമ്പോള്‍ അതിന്റെ മുന്‍ഗണന കൂടും. താഴോട്ടാകുമ്പോള്‍ കുറയും. തിരഞ്ഞെടുത്ത ഒരു കോംബിനേഷന്റെ ഡിലീറ്റ് ബട്ടന്‍ അമര്‍ത്തിയാല്‍, അത് ഇടതുഭാഗത്തേക്കു മടങ്ങിപ്പോകും. ഓരോ മാറ്റവും സേവ് ചെയ്യാം.