Home വാണിജ്യം ലൈവ് വ്യൂ ഫീച്ചറിന്റെ ആകര്‍ഷകമായ പുതിയ അപ്‌ഡേറ്റുകള്‍; ഗൂഗിള്‍ മാപ്പ് ഇനി ഇങ്ങനെ

ലൈവ് വ്യൂ ഫീച്ചറിന്റെ ആകര്‍ഷകമായ പുതിയ അപ്‌ഡേറ്റുകള്‍; ഗൂഗിള്‍ മാപ്പ് ഇനി ഇങ്ങനെ

ഗൂഗിള്‍ മാപ്പിന്റെ ലൈവ് വ്യൂ ഫീച്ചര്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തുവിട്ട് ഗൂഗിള്‍ മാപ്പ്‌സ്. ജനപ്രിയ സ്ഥലങ്ങളും ലൊക്കേഷന്‍ ഷെയറിങ് ഫീച്ചറുകളും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ലൈവ് വ്യൂ ഫീച്ചറില്‍ ലഭിക്കുന്നത്.

ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോള്‍ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഫോണില്‍ ലഭിക്കുമെന്നാണ് ഫീച്ചറിന്റെ സവിശേഷത. ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ലക്ഷ്യസ്ഥാനത്തില്‍ എത്തുവാന്‍ ഉപയോക്താവിന് എത്ര ദൂരം സഞ്ചരിക്കണമെന്നും ഏത് വഴിയാണ് സ്വീകരിക്കേണ്ടത് എന്ന വിവരങ്ങളും ഫീച്ചറില്‍ ലഭിക്കും. കൂടാതെ പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങള്‍ എന്നിവ കണ്ടുപിടിക്കാനും ഇനി മുതല്‍ ഫീച്ചറിന് കഴിയുമെന്നാണ് കമ്പനി പറയുന്നത്.

ആംസ്റ്റര്‍ഡാം, ബാങ്കോക്ക്, ബെര്‍ലിന്‍, ബുഡാപെസ്റ്റ്, ദുബായ്, ഫ്‌ലോറന്‍സ്, ഇസ്താംബുള്‍, ക്വാലാലംപൂര്‍, ക്യോട്ടോ, ലണ്ടന്‍, ലോസ് ഏഞ്ചല്‍സ്, മാഡ്രിഡ്, മിലാന്‍, മ്യൂണിച്ച്, ന്യൂയോര്‍ക്ക്, എന്നീ നഗരങ്ങളില്‍ ഐഓഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലൈവ് ആയിട്ട് കാണാനുള്ള സൗകര്യം വരും കാലങ്ങളില്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഗൂഗിളിന്റെ പിക്‌സെല്‍ ഫോണുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭിക്കുന്നത്. വരും കാലങ്ങളില്‍ മറ്റ് ഫോണുകളിലും ഈ സൗകര്യം ലഭ്യമായേക്കാം.