Home അറിവ് അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ വിതരണം ഈ മാസവും തുടരും

അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ വിതരണം ഈ മാസവും തുടരും

സംസ്ഥാനത്ത് അക്കൗണ്ട് നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ വിതരണം ഈ മാസവും തുടരും. പൂജ്യത്തില്‍ അവസാനിക്കുന്ന അക്കൗണ്ട് നമ്പര്‍ ഉള്ളവര്‍ ആദ്യ പ്രവൃത്തി ദിവസമായ ഇന്ന് ഉച്ചയ്ക്കു മുന്‍പും ഒന്നില്‍ അവസാനിക്കുന്ന നമ്പര്‍ ഉള്ളവര്‍ ഉച്ചയ്ക്കു ശേഷവും പെന്‍ഷന്‍ കൈപ്പറ്റണം.

രണ്ടാം പ്രവൃത്തി ദിനത്തില്‍ 2, 3 നമ്പറുകാരാണ് എത്തേണ്ടത്. മൂന്നാം ദിനത്തില്‍ 4, 5, നാലാം ദിനത്തില്‍ 6, 7, അഞ്ചാം ദിനത്തില്‍ 8, 9 നമ്പറുകാരും എത്തണം. അടിയന്തര സാഹചര്യങ്ങളില്‍ നമ്പര്‍ ക്രമം പാലിക്കാതെ എത്തിയാലും പെന്‍ഷന്‍ നല്‍കണമെന്നു ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അവധിയായതിനാല്‍ ശനിയാഴ്ചകളില്‍ പെന്‍ഷന്‍ വിതരണമില്ല. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ഇന്നു മുതല്‍ വിതരണം ചെയ്യും. ശമ്പളത്തില്‍ സാലറി കട്ട് ഈ മാസമില്ല.