Home അറിവ് വാഹന പരിശോധനാ സമയത്ത് അസ്സല്‍ രേഖകള്‍ കയ്യില്‍ വേണ്ട

വാഹന പരിശോധനാ സമയത്ത് അസ്സല്‍ രേഖകള്‍ കയ്യില്‍ വേണ്ട

വാഹന പരിശോധനയുടെ സമയത്ത് വാഹനങ്ങളുടെ രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് അറിയിപ്പ്. ഇക്കാര്യം നിര്‍ദേശിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജ്യോതിലാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പൊലീസ് മേധാവിക്കും രേഖാമൂലം അറിയിപ്പ് നല്‍കി.

ലൈസന്‍സും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ മാസങ്ങളോളം വൈകുന്നതിന് ഇടയില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ബന്ധം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എം പരിവാഹന്‍ മൊബൈല്‍ ആപ്പിലും ഡിജി ലോക്കറിലുമുള്ള ഡ്രൈവിങ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ രേഖകള്‍ എന്നിവ ഒറിജിനല്‍ രേഖകളായി പരിഗണിക്കണം എന്ന കേന്ദ്ര ഗതാഗത വകുപ്പിന്റെ 2018ലെ നിര്‍ദേശവും പ്രിന്‍സിപ്പല്‍ സെക്രട്ടറി പരാമര്‍ശിക്കുന്നു.

രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ ഒറിജിനല്‍ രേഖയായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണം എന്നും പറയുന്നു. മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് തുല്യമാണ് ആപ്പുകളിലുള്ള രേഖകള്‍ എല്ലാമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു