Home അറിവ് രണ്ടാഴ്ച്ചക്കിടെ കേരളത്തില്‍ ഓട്ടം നിര്‍ത്തിയത് 62 ട്രെയിന്‍ സര്‍വീസുകള്‍

രണ്ടാഴ്ച്ചക്കിടെ കേരളത്തില്‍ ഓട്ടം നിര്‍ത്തിയത് 62 ട്രെയിന്‍ സര്‍വീസുകള്‍

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്തെ ആകമാനം ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഇന്നു മുതല്‍ മേയ് 16 വരെ കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്രയും ദിവസം മറ്റ് പൊതുഗതാഗത സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ഇതിനിടെ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികള്‍ കൂടി റദ്ദാക്കി.

ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടെ രണ്ടാഴ്ചയ്ക്കിടയില്‍ റദ്ദാക്കിയത് ആകെ 62 തീവണ്ടികളാണ്. മാവേലി, അമൃത, പരശുറാം എന്നിങ്ങനെ ഏതാനും പ്രതിദിന തീവണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.

എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍, മംഗലാപുരം-ചെന്നൈ, കൊച്ചുവേളി-ഇന്‍ഡോര്‍, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍ എന്നീ സര്‍വീസുകളും നിര്‍ത്തിവെച്ചു.