Home വാണിജ്യം പലിശനിരക്ക് വര്‍ധിപ്പിച്ച് കാനറ ബാങ്ക്; നിക്ഷേപകര്‍ക്ക് ഇനി കൂടുതല്‍ നേട്ടം

പലിശനിരക്ക് വര്‍ധിപ്പിച്ച് കാനറ ബാങ്ക്; നിക്ഷേപകര്‍ക്ക് ഇനി കൂടുതല്‍ നേട്ടം

ഹ്രസ്വ കാല, ദീര്‍ഘകാല ടേം നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ച് കാനറ ബാങ്ക്. രണ്ട് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി ഉയര്‍ന്ന പലിശ ലഭിക്കും. രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ രണ്ടു കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.40 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.90 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.

മൂന്ന് മുതല്‍ 10 വര്‍ഷം വരെയുള്ള ദീര്‍ഘകാല ടേം നിക്ഷേപങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 5.50 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.00 ശതമാനവും പലിശ ലഭിക്കും. നവംബര്‍ 27 മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിലായി. ഇതോടെ പൊതു മേഖലാ ബാങ്കുകളില്‍ റീട്ടെയ്ല്‍ ടേം നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്ന ബാങ്കായി കാനറ ബാങ്ക്.