Home ആരോഗ്യം മൂഡ് മാറ്റങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ടോ? ചില ആഹാരപദാര്‍ത്ഥങ്ങള്‍ നിങ്ങളെ സഹായിക്കും

മൂഡ് മാറ്റങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ടോ? ചില ആഹാരപദാര്‍ത്ഥങ്ങള്‍ നിങ്ങളെ സഹായിക്കും

മൂഡ് വ്യതിയാനങ്ങള്‍ മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. ദിവസം മുഴുവന്‍ ഒരേ മൂഡില്‍ കഴിയാന്‍ എല്ലാവര്‍ക്കും എപ്പോഴും സാധിച്ചെന്ന് വരില്ല. എന്നാല്‍ ഇതിന്റെ തോതില്‍ വ്യത്യാസം ഉണ്ടാകും. ചിലരില്‍ ഏറിയും കുറഞ്ഞുമിരിക്കും. ഇത് ചിലരുടെ ദൈനംദിന ജീവിതത്തെ മോശമായി ബാധിച്ചെന്ന് വരാം.

എന്നാല്‍ ഈ മൂഡ് മാറ്റങ്ങളെ ചെറുക്കാന്‍ ഒരുപരിധി വരെ ചില ആഹാരങ്ങള്‍ക്ക് സാധിക്കും. അത്തരം ചില സുപ്പര്‍ ഫുഡ്സ് എന്തൊക്കെയാണെന്ന് നോക്കാം.

അവക്കാഡോ- ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന്‍ ധാരാളമുണ്ട് അവക്കാഡോയില്‍.

ചിക്ക് പീസ് – വൈറ്റമിന്‍ B9 ധാരാളം അടങ്ങിയതാണ് ഇത്. മൂഡ് മാറ്റങ്ങളെ ക്രമീകരിക്കാന്‍ ഇവയ്ക്ക് സാധിക്കും.

ബ്രസീല്‍ നട്‌സ് – മഗ്‌നീഷ്യം, ബി വൈറ്റമിനുകള്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയതാണ് ഈ നട്‌സ്. ഇവ മൂഡ് മാറ്റങ്ങളെ തടയും.

ചോക്ലേറ്റ് – Phenylethylamine അടങ്ങിയതാണ് ചോക്ലേറ്റ്. സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും ഇവ സഹായിക്കും.

കോട്ടേജ് ചീസ് – ഉത്കണ്ഠ കുറയ്ക്കാനും സ്‌ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും.