ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 109 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എട്ടാമത്.
ഒറാക്കിളിന്റെ ലാറി എലിസണെയും മുന്‍ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മറെയും പിന്തള്ളിയാണ് അദാനി ലോകത്തിലെ എട്ടാമത്തെ ധനികനായത്.ഈ വര്‍ഷം അദാനിയുടെ ആസ്തി 32 ബില്യണ്‍ ഡോളറിലധികം വര്‍ദ്ധിച്ചു. ശതകോടീശ്വരപട്ടികയില്‍ ഇടംതേടാന്‍ പ്രധാനകാരണം ഇതാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 97.7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അംബാനിയെ പിന്തള്ളി 100 ബില്യണ്‍ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി .
ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം, 109.8 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള അദാനി ഗ്രൂപ്പ് മേധാവി 9-ാം സ്ഥാനത്താണ്. 98.8 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനി ഫോബ്സിന്റെ പട്ടികയില്‍ പത്താം സ്ഥാനത്തെത്തി.അദാനി ഊര്‍ജ്ജ ഓഹരി ഒരു മാസത്തിനുള്ളില്‍ 120 ശതമാനത്തിലധികം ഉയര്‍ന്നു, അതേ കാലയളവില്‍ അദാനി വില്‍മര്‍ 87 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.