Home അറിവ് ‘കൂടുതല്‍ ഭാരം ചുമക്കണ്ട’; ചുമട്ടുതതൊഴിലാളികള്‍ക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോ, ശുപാര്‍ശ

‘കൂടുതല്‍ ഭാരം ചുമക്കണ്ട’; ചുമട്ടുതതൊഴിലാളികള്‍ക്ക് എടുക്കാവുന്ന പരമാവധി ഭാരം 55 കിലോ, ശുപാര്‍ശ

സംസ്ഥാനത്തെ ചുമട്ടുതൊഴിലാളികള്‍ക്ക് എടുക്കാവുന്ന പരമാവധി ഭാരം കുറയ്ക്കാന്‍ ശുപാര്‍ശ. 55 കിലോയായി കുറയ്ക്കാനാണ്് തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഭേദഗതിക്ക് മന്ത്രിസഭ ശുപാര്‍ശ ചെയ്തു.

35 കിലോ ആയിരിക്കും സ്ത്രീകള്‍, കൗമാരക്കാര്‍ എന്നിവര്‍ എടുക്കുന്ന ചുമടിന്റെ പരമാവധി ഭാരം. ഇതിന് വേണ്ടി 1978ലെ ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു.

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിലെ വിരമിച്ചവരും തുടര്‍ന്ന്, വിരമിക്കുന്നവരുമായ സ്ഥിരം ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടുകൂടി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.