Home ആരോഗ്യം ഈ മൂന്ന് ‘സി’കള്‍ ഒഴിവാക്കി കോവിഡില്‍ നിന്ന് രക്ഷപ്പെടാം

ഈ മൂന്ന് ‘സി’കള്‍ ഒഴിവാക്കി കോവിഡില്‍ നിന്ന് രക്ഷപ്പെടാം

മ്മളാല്‍ കഴിയുന്ന എല്ലാ കരുതല്‍ നടപടികളും ഒരുമിച്ചു പ്രയോഗിച്ചാല്‍ മാത്രമേ കോവിഡ് 19 എന്ന മഹാമാരിയില്‍ നിന്ന് രക്ഷനേടാന്‍ കഴിയുകയുള്ളു. കോവിഡിന് പിടി കൊടുക്കാതിരിക്കാന്‍ ഇിതുവരൈ നമ്മള്‍ അവലംബിച്ചിരുന്ന സൂത്രവാക്യങ്ങളില്‍ പ്രധാനം SMS എന്ന് ചുരുക്കിയിരുന്ന Sanitization, Mask, Social Distancing ആണ്.

ചില പ്രത്യേക സാഹചര്യങ്ങളില്‍ വായുവിലൂടെ പോലും കോവിഡ് പടരാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല എന്ന് സിഡിസി പ്രസ്താവിച്ച സാഹചര്യത്തില്‍ നമ്മള്‍ കുറച്ചധികം ശ്ര്ദ്ധ പുലര്‍ത്തണം. മുറികളില്‍ വായൂ സഞ്ചാരം ഉറപ്പു വരുത്തല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍, അടഞ്ഞ മുറികളില്‍ സമയം ചിലവഴിക്കുന്നത് ഒഴിവാക്കല്‍ എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

കൊറോണ വൈറസ് വ്യാപനം തടയാനായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന ഒന്നാണ് മൂന്നു ‘C’ കള്‍ ഒഴിവാക്കുകയെന്നത്. രോഗം പകരാനുള്ള റിസ്‌ക് വളരെയധികം കൂട്ടുന്ന സാഹചര്യങ്ങളാണ് ഇവയൊക്കെ.

Crowded Places – തിരക്കേറിയ സ്ഥലങ്ങള്‍ അഥവാ ആള്‍ക്കൂട്ടം ഒഴിവാക്കല്‍.

Close Contact Settings – അടുത്ത് ഇടപഴകും വിധം സമ്പര്‍ക്ക സാധ്യതയുള്ള അവസ്ഥ

Confined and enclosed spaces – അടഞ്ഞ വായൂ സഞ്ചാരം കുറവുള്ള മുറികള്‍

അടഞ്ഞ വായൂ സഞ്ചാരം ഇല്ലാത്തയിടത്ത്, ശ്വാസകോശ സ്രവകണങ്ങള്‍ പ്രസരിപ്പിക്കുന്ന ഒരു രോഗിയുടെ സാന്നിധ്യം 30 മിനിറ്റിനു മുകളില്‍ തുടങ്ങി മണിക്കൂറുകളോളം ഉണ്ടായിരിക്കുമ്പോള്‍.
ശരിയായ വെന്റിലേഷന്‍ / വായൂ സഞ്ചാര ക്രമീകരണം ഇല്ലെങ്കില്‍ ഇത്തരം സ്രവകണികകള്‍ കൂടുതല്‍ നേരം മുറിക്കുള്ളിലെ വായുവില്‍ തങ്ങി നില്‍ക്കുകയും, പകര്‍ച്ചാ സാധ്യത കൂട്ടുകയും ചെയ്യുന്നു.

ഇത്തരം ഇടങ്ങളില്‍ രോഗസാധ്യതയുള്ള ആള്‍ക്കാരുമായി, രോഗം പകര്‍ത്തുന്ന അവസ്ഥയില്‍ ഉള്ള ആള്‍ കൂടുതല്‍ നേരം ചിലവഴിക്കുമ്പോഴോ, രോഗി പോയതിനു ശേഷം ആ ഇടത്തു രോഗ സാധ്യതയുള്ള ആള്‍ എത്തുമ്പോഴോ രോഗവ്യാപനം സംഭവിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊതുയിടങ്ങളില്‍ – തിരക്ക് / ആള്‍ക്കൂട്ടം ഒഴിവാക്കുക

കഴിയുന്നതും അവസരങ്ങളില്‍, കഴിയുന്നത്ര ആള്‍ക്കാര്‍ ഇത് പാലിച്ചാല്‍ പൊതു ഇടങ്ങളില്‍ തിരക്ക് ഒഴിവാക്കാം.

ഓണ്‍ലൈന്‍ പര്‍ച്ചേസ് കൂടുതല്‍ ശീലമാക്കുക. നിലവില്‍ പ്രാദേശിക കച്ചവടക്കാര്‍ പോലും ഫോണില്‍ വിളിച്ചു പറയുകയോ/ വാട്‌സ് ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുകയോ ചെയ്താല്‍ വീട്ടു പടിക്കല്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇതു പോലുള്ള ക്രമീകരണങ്ങള്‍ ഉപയോഗപ്പെടുത്തുക.

വയോധികര്‍ക്കും മറ്റും പാചക വാതകം പോലുള്ളവ എടുക്കാനും ഓണ്‍ലൈന്‍ ബില്ല് പേയ്മെന്റ്കള്‍ ചെയ്തു കൊടുക്കാനും സാങ്കേതിക അറിവുള്ളവര്‍ സഹായിക്കാന്‍ സൗകര്യം ഉണ്ടാക്കാം.

ഓണ്‍ലൈന്‍ ബില്ലടയ്ക്കാന്‍ സൗകര്യം ഇല്ലാത്തവര്‍ക്കു വേണ്ടി ആ സേവനം ചെയ്തു കൊടുക്കാന്‍ ഒരാളെ നിയോഗിക്കാവുന്നതാണ്.

ഇതിലൂടെ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്ക സാധ്യത പരമാവധി കുറയ്ക്കാം. ഇനി അഥവാ ഒരു വ്യക്തിക്ക് രോഗം വന്നാലും അയാള്‍ രോഗം പകര്‍ത്താനിടയുള്ള സാധ്യതയും ആളുകളുടെ എണ്ണവും പരമാവധി കുറയ്ക്കാം.