പ്രമുഖ മെസേജിങ് ആപ് ആയ വാട്‌സ്ആപ് വഴിയും പണം കൈമാറ്റം നടത്താം എന്ന വിവരം എല്ലാവരും അറിഞ്ഞ് കാണും. ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം എന്നിവയെപ്പോലെ യുപിഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പണമിടപാട് സംവിധാനമാണ് വാട്ട്സാപ്പിലുമുള്ളത്.
ഫെബ്രുവരിയില്‍ ഇതിന്റെ ബീറ്റാ വേര്‍ഷന്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത്. വാട്ട്സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് യുപിഐ സംവിധാനമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് പണംകൈമാറാന്‍ കഴിയുക. എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ, ആക്സിസ് തുടങ്ങി എല്ലാ പ്രമുഖ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്കും പണമിടപാട് നടത്താം.
ഉപയോഗം
സന്ദേശമയക്കുന്നതുപോലെ പണം കൈമാറാന്‍ കഴിയുന്ന സംവിധാനാണ് വാട്ട്സാപ്പ് ഒരുക്കിയിട്ടുള്ളത്. ചാറ്റ് ബാറിലുള്ള പെയ്മെന്റ്-ല്‍ ക്ലിക്ക് ചെയ്ത് നേരിട്ട് നിമിഷനേരം കൊണ്ട് പണം കൈമാറാം. നടത്തുന്ന ഇടപാടുകള്‍, അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനും സൗക്യമുണ്ട്. ഗൂഗിള്‍ പേ, പേടിഎം എന്നിവ ഉപയോഗിക്കുന്നതുപോലതന്നെ സൗകര്യപ്രദമാണ്.
ഇടപാട് എങ്ങനെ?
യുപിഐ ഐഡി സജീവമാക്കിയിട്ടുള്ളവര്‍ക്കാണ് വാട്ട്സാപ്പ് കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ആദ്യഘട്ടത്തില്‍ പണംകൈമാറാന്‍ കഴിയുക. ക്യൂആര്‍ കോഡ് ഉപയോഗിച്ചും പണംകൈമാറ്റം ചെയ്യാം. ഇന്ത്യന്‍ നമ്പറുകളിലേയ്ക്ക് മാത്രം
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഇന്ത്യക്കാരുടെ ഫോണ്‍ നമ്പറുകളിലേയ്ക്കു മാത്രമാണ് പണം കൈമാറാന്‍ കഴിയുക.
എത്രതുക കൈമാറാം
യുപിഐയുടെ പണമിടപാട് പരിധി ഇവിടെയും ബാധകമാണ്. ഒരു ലക്ഷം രൂപവരെയാണ് പരമാവധി കൈമാറാന്‍ കഴിയുക. പണം കൈമാറുന്നതിന് നിരക്കുള്‍ ഈടക്കുകയില്ല. ബാങ്ക് അക്കൗണ്ടും ഐഎഫ്എസ് കോഡും ചേര്‍ത്ത് പണംകൈമാറാനുള്ള സൗകര്യം ചില യൂപിഐ ആപ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ സൗകര്യം നിലവില്‍ വാട്ട്സാപ്പിലില്ല.