Home ആരോഗ്യം മുടിയുടെ ആരോഗ്യത്തിനായി ഈ ആഹാരങ്ങള്‍ ശീലമാക്കാം

മുടിയുടെ ആരോഗ്യത്തിനായി ഈ ആഹാരങ്ങള്‍ ശീലമാക്കാം

Studio shot of woman applying hair oil with her fingers

ലരിലും പല കാരണങ്ങള്‍ കൊണ്ടാണ് മുടികൊഴിയുന്നത്. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, മാനസിക പിരിമുറുക്കം, പിസിഒഎസ്, താരന്‍, ചില മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ പലതും മുടികൊഴിച്ചിലിന് കാരണമായേക്കാം.

ആരോഗ്യമുള്ളതും സുന്ദരവുമായ മുടിയ്ക്ക് പ്രധാനപ്പെട്ടതാണ് പോഷകാഹാരമെന്ന്. ആരോഗ്യകരമായ ശീലങ്ങളും സമതുലിതമായ ഭക്ഷണക്രമവും മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണെന്ന് അവര്‍ പറയുന്നു. മുടിയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതെന്ന് നോക്കാം.

വൈറ്റമിന്‍ സിയുടെ ഗുണങ്ങളാല്‍ നിറഞ്ഞിരിക്കുന്ന വസ്തുവാണ് നെല്ലിക്ക. നെല്ലിക്ക ജ്യൂസ് കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു. ഇത് ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

കറിവേപ്പിലയില്‍ ആന്റിഓക്സിഡന്റുകളും അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തത്തിലെ മാലിന്യങ്ങള്‍ നീക്കംചെയ്യാനും തലയോട്ടിയിലെ ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

വൈറ്റമിന്‍ എ യുടെയും ബീറ്റാ കരോട്ടിന്റെയും ഉറവിടമാണ് മധുരക്കിഴങ്ങ്. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാണ്. കൂടാതെ, മുളപ്പിച്ച പയറുവര്‍ഗങ്ങളും ഏറെ നല്ലതാണ്. മുളപ്പിച്ച പയറുവര്‍ഗങ്ങളില്‍ ഫോളിക് ആസിഡ്, പ്രോട്ടീന്‍, സിങ്ക് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മുടിയുടെ വളര്‍ച്ചയ്ക്ക് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പയറുവര്‍ഗങ്ങള്‍ പ്രധാനപ്പെട്ടതാണ്.