Home ആരോഗ്യം കറ്റാര്‍വാഴയില്‍ നിന്നും ഒരു പ്രകൃതിദത്ത സോപ്പ്; ഉണ്ടാക്കേണ്ട വിധം വിശദീകരിച്ച് ഷിംന അസീസ്

കറ്റാര്‍വാഴയില്‍ നിന്നും ഒരു പ്രകൃതിദത്ത സോപ്പ്; ഉണ്ടാക്കേണ്ട വിധം വിശദീകരിച്ച് ഷിംന അസീസ്

റ്റാര്‍വാഴയില്‍ നിന്നും വളരെ എളുപ്പത്തില്‍ സോപ്പ് നിര്‍മ്മിക്കാമെന്ന് വിശദീരിച്ച് ഡോക്ടര്‍ ഷിംസ അസീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോക്ടര്‍ സോപ്പുണ്ടാക്കേണ്ട വിധം വിശദീകരിക്കുന്നത്.

ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ബാല്‍ക്കണിയില്‍ മൂന്ന് വലിയ ചട്ടിയിലുള്ള ഗമണ്ടന്‍ കറ്റാര്‍വാഴച്ചെടികളുടെ ഓണര്‍മാര് മക്കളായിരുന്നു. മക്കളെന്ന് വെച്ചാല്‍ മ്മളെ ബയോളജിക്കല്‍ കിഡ്സും പിന്നെ വീട്ടില്‍ വരുന്ന കോളേജിലെ സ്റ്റുഡന്റ്സും.

അവരുടെ സൗന്ദര്യപരിരക്ഷ പരീക്ഷണാദികള്‍ക്കായി ആ ചെടികള്‍ ഇലകളില്‍ ജെല്‍ നിറച്ചു കൊണ്ടേയിരുന്നു. ഇപ്പോള്‍ മാസങ്ങളായി ആ ഇലകളും ജോബ്ലെസ്. ഭാരം കൂടീട്ട് ചട്ടി മറിഞ്ഞ് വീഴാന്‍ തുടങ്ങി. അവയെ എന്ത് ചെയ്യുമെന്ന് ആലോചിച്ചോണ്ടിരുന്നപ്പോ മനസ്സില്‍ ലഡു പൊട്ടി. അവരെയെല്ലാം വെട്ടിയരച്ച് സോപ്പാക്കി വീട്ടിലും ഈ പരിസരത്തുള്ള കൂട്ടുകാര്‍ക്കുമൊക്കെ കൊടുത്ത് സന്തോഷിയായി ഇരിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം ബേക്കിംഗ് വീണ്ടും തുടങ്ങിയതും കോവിഡ് കോക്കാച്ചി വന്ന ശേഷമാണ്. കേക്കും ബിസ്‌ക്കറ്റും ബ്രഡും ബണ്ണും പീറ്റ്സയുമെല്ലാം ഓവനില്‍ പിറന്നു. സ്ട്രെസ് പറിച്ച് കളയാനെന്നോണം ഉള്ള നേരത്ത് ചെടി വളര്‍ത്തലിന്റെ പ്രാന്തും പൊടിതട്ടിയെടുത്തു. ഇരപിടിയന്‍ നെപ്പന്തസിനെ വരെ സ്വന്തമാക്കി ഇപ്പോള്‍ ആരോഗ്യമുള്ള ഒരു നിശാഗന്ധിച്ചെടി അന്വേഷിക്കുന്നു. ആ പിന്നെ, ഉമ്മച്ചിക്ക് കൊടുക്കാന്‍ ഒരു ചായ മാന്‍സയുടെ കമ്പും തപ്പുന്നു… കൊറോണ മാത്രം ആലോചിച്ചിരുന്നാല്‍ മാനസികാരോഗ്യം ഹുദാ ഗവാ ആകും. അത് പറ്റൂല…

അഞ്ചാറ് മാസം പുരയില്‍ കുത്തിയിരുന്നിട്ട് ഇത്രേം കാലം പയറ്റീട്ടില്ലാത്ത പല വേലത്തരങ്ങളും പയറ്റിയവരാണ് നമ്മളില്‍ മിക്കവരും. ഒന്നാമത് പുറത്ത് പോയുള്ള സ്ട്രെസ് റിലീഫ് സംഗതികള്‍ പാടേ ഇല്ലാതായി. ഷോപ്പിംഗും സിനിമേം ആഘോഷങ്ങളും ചടങ്ങുകളും എന്ന് വേണ്ട സര്‍വ്വത്ര ബ്ലോക്ക്.

ഈ ഗ്യാപ് ഫില്‍ ചെയ്യാന്‍ പഴയ ഹോബികളൊക്കെ പൊടി തട്ടിയെടുത്തു ചിലര്‍. പുതിയ കാര്യങ്ങള്‍, സാധ്യതകള്‍ ഒക്കെ ചികഞ്ഞ് കണ്ടു പിടിച്ചു. ചിലര്‍ പുതിയ ബിസിനസുകള്‍ പോലും കണ്ടെത്തി. കുറച്ച് പേര് അതെല്ലാം നേരംപോക്കായി മാത്രം കൊണ്ട് നടക്കുന്നു.

മീന്‍ വളര്‍ത്തലും കൂണ്‍ കൃഷിയുമൊക്കെ തുടങ്ങിയ സ്റ്റുഡന്റ്സ് ഉണ്ടെനിക്ക്. അവന്‍മാരൊക്കെ അത് ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് അയച്ചു തരുന്ന പടങ്ങള്‍ പറയുന്നുണ്ട്. കുറേ പുതിയ പാചകക്കാര്‍ പിറന്നിട്ടുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് പുതിയ ആക്ടിവിറ്റികള്‍ പഠിച്ച കൊച്ചുകുഞ്ഞുങ്ങളുണ്ട് നമുക്ക് ചുറ്റും…

ഏകാന്തതയോ പാരതന്ത്രമോ രോഗമോ ദാരിദ്ര്യമോ ഓന്റെ ഉപ്പാപ്പയോ വന്നാലും ഗ്രാസാണ് നമുക്ക് എന്ന് പറയും പോലെ നിറമുള്ള കാഴ്ചകളുമുണ്ട് ഇപ്പോഴും നമുക്ക് ചുറ്റും. എല്ലാം ഇരുണ്ടും വരണ്ടുമല്ല…

കഴമ്പും കാര്യവുമുള്ള ചെറ്യേ നേരമ്പോക്കുകള്‍ പോലും ജീവിതത്തെ തിരിച്ച് പിടിക്കുന്ന പാട്ടിന് താളമാകുന്നു…
ചില നേരത്ത് ജീവിതം തന്നെയാകുന്നു…

ഹെന്താല്ലേ!