Home വിനോദം ”ഇനി ഞങ്ങള്‍ മൂന്ന്”- അമ്മയാകുന്നതിലുള്ള സന്തോഷം പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ

”ഇനി ഞങ്ങള്‍ മൂന്ന്”- അമ്മയാകുന്നതിലുള്ള സന്തോഷം പങ്കുവെച്ച് അനുഷ്‌ക ശര്‍മ്മ

അമ്മയാകുന്നതിലുള്ള സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. വിരാട് കോഹ്ലിക്കൊപ്പം കുഞ്ഞ് വയറുമായി നില്‍ക്കുന്ന ഫോട്ടോയാണ് താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അച്ഛനാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും രംഗത്തെത്തി. ജനുവരിയില്‍ കുഞ്ഞ് എത്തുമെന്നാണ് അനുഷ്‌കയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കോഹ്ലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഞങ്ങള്‍ ഇനി മൂന്ന്, അടുത്ത വര്‍ഷം ജനുവരിയില്‍ പുതിയ ആള്‍ എത്തുമെന്നായിരുന്നു കോഹ്ലി കുറിച്ചത്. ഇതോടെ ആശംസയുമായി നിറയുകയാണ് ആരാധകരും ക്രിക്കറ്റ് ലോകവും. അനുഷ്‌കയും ട്വിറ്ററിലൂടെ സന്തോഷം പങ്കുവെക്കുന്നു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ഡിസംബറിലാണ് അനുഷ്‌കയും കോഹ് ലിയും വിവാഹിതരാവുന്നത്. ഇറ്റലിയില്‍ വെച്ച് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ നടന്ന വിരുഷ്‌ക വിവാഹം ആ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു.