Home അറിവ് എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബിപിഎല്ലിലേക്ക് മാറാം

എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബിപിഎല്ലിലേക്ക് മാറാം

അര്‍ഹതയുള്ള എപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ബിപിഎല്ലിലേക്ക് മാറാന്‍ അവസരം. മുന്‍ഗണനാ വിഭാഗത്തില്‍ കയറാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇനി യോഗ്യതയുള്ളവര്‍ ആവശ്യമുള്ള രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ മതിയാകും.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സംസ്ഥാനങ്ങളില്‍ അനര്‍ഹമായി മുന്‍ഗണനാ വിഭാഗത്തിലെ കാര്‍ഡ് കൈവശപ്പെടുത്തിയ ആളുകള്‍ക്കെതിരെ പരിശോധനകള്‍ നടന്ന് വരികയായിരുന്നു. അനര്‍ഹക്കെതിരെ നിയമനടപടികളും കൈകൊണ്ട് വന്നിരുന്നു. ഇതിലൂടെ ബിപിഎല്‍ കാര്‍ഡിന് യോഗ്യതയില്ലാത്ത നിരവധിയാളുകള്‍ പട്ടികയില്‍ നിന്നും പുറത്തായിരുന്നു.

നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന് ഭയന്ന് മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് അര്‍ഹത ഇല്ലാത്തതിനാല്‍ സ്വയം ഒഴിഞ്ഞു മാറിയവരുമുണ്ട്. ഇങ്ങനെയെല്ലാം മുന്‍ഗണനാ വിഭാഗത്തിലുള്ള ആളുകള്‍ കുറയുമ്പോള്‍ അര്‍ഹതയുണ്ടായിട്ടും അപേക്ഷിച്ച് പരിഗണിക്കാത്തവര്‍ക്ക് അവസരം ലഭിക്കും.