Home വിനോദം എന്ത് മനോഹരമാണ് അവറ്റകളുടെ ശബ്ദം കേള്‍ക്കാന്‍: പിള്ളാസ് ഫാം ഫ്രഷില്‍ നിന്നും മഞ്ജു പിള്ള

എന്ത് മനോഹരമാണ് അവറ്റകളുടെ ശബ്ദം കേള്‍ക്കാന്‍: പിള്ളാസ് ഫാം ഫ്രഷില്‍ നിന്നും മഞ്ജു പിള്ള

പാട്ടത്തിനെടുത്ത ഏഴര ഏക്കറില്‍ 5 പോത്തുകളും നാല് ആടുകളും കൊണ്ട് തുടങ്ങിയതാണ് മഞ്ജുവും സുജിത്തും. ശരിക്കും നാടോടിക്കാറ്റ് സിനിമയിലെ ദാസന്റേയും വിജയന്റേയും അവസ്ഥ തന്നെയായിരുന്നു തങ്ങളുടേതുമെന്നും മഞ്ജുവും ഭര്‍ത്താവും സംവിധായകനുമായ സുജിത്ത് വാസുദേവും പറയുന്നു. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ് തുറന്നത്.

ഏറെ കാലമായുള്ള ഒരു ഫാം എന്ന സ്വപ്‌നം ഈ ലോക്ക് ഡൗണ്‍ കാലത്ത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. തിരക്കുകളില്‍ നിന്ന് ബ്രേക്ക് കിട്ടിയപ്പോള്‍ ഹോബിക്ക് സമയം കണ്ടെത്തിയതല്ല ഇവര്‍. പക്ഷേ ഏറ്റവുമെളുപ്പമുള്ള ജോലി അഭിനയം തന്നെയാണെന്നും താരം സമ്മതിക്കുന്നുണ്ട്.

പെട്ടെന്നു തുടങ്ങിയ ഫാമില്‍ ആളെ കിട്ടാത്തതു കൊണ്ട് പോത്തിനെ കുളിപ്പിക്കുകയും അടിനെ കറക്കുകയും വരെ ചെയ്യേണ്ടി വന്നതിന്റെ കഥയും താരം പങ്കുവെച്ചു. ‘ഷൂട്ടിനിടയിലെ ബ്രേക്കില്‍ സുജിത്ത് ഹൈദരാബാദില്‍ നിന്നും ഞാന്‍ കൊച്ചിയില്‍ നിന്നും വന്നു. ആദ്യം കാട് വെട്ടിത്തെളിച്ചു. പൊസിഷന്‍ പ്ലാന്‍ ചെയ്ത്, പണി തുടങ്ങിയപ്പോഴേക്കും ലോക്ക് ഡൗണ്‍ ആയി. അതോടെ വീണ്ടും ഒരു മാസം വെറുതേ പോയി. യാത്ര പറ്റില്ല, പണിക്ക് ആളെ കിട്ടില്ല എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍. ലോക്ക് ഡൗണ്‍ സമയത്ത് കൃഷി ചെയ്യാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയപ്പോള്‍ വീണ്ടും പണി തുടങ്ങി’- മഞ്ജു വ്യക്തമാക്കി.