Home ആരോഗ്യം നേരത്തേ പ്രായമാകുന്നതില്‍ പ്രശ്‌നം തോന്നുന്നില്ലേ?; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

നേരത്തേ പ്രായമാകുന്നതില്‍ പ്രശ്‌നം തോന്നുന്നില്ലേ?; ഈ ഭക്ഷണങ്ങള്‍ കഴിക്കൂ

ചെറുപ്പമായി തുടരുന്നതാണ് നമ്മളില്‍ പലര്‍ക്കും ഇഷ്ടം. എന്നാല്‍ കാലം കഴിയുന്തോറും നമ്മുടെ ശരീരം വാര്‍ദ്ധക്യത്തിന്റെ നിരവധി അടയാളങ്ങള്‍ കാണിക്കാന്‍ തുടങ്ങും. കറുത്ത പാടുകള്‍, ചുളിവുകള്‍, ചര്‍മ്മം വരണ്ട് പൊട്ടുക എന്നിവയെല്ലാം അതില്‍പ്പെടും. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് വഴി ഈ ലക്ഷണങ്ങളെ തടയാന്‍ കഴിയും.

ആന്റി ഏജിംഗിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അവാക്കാഡോ. വൈറ്റമിന്‍ സി, ഇ, ബി, എ, കെ എന്നിവ അവോക്കാഡോയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം അപൂരിത ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. അവോക്കാഡോകളില്‍ ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.

ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഒലിവ് ഓയില്‍ ഒരു ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ അകാല വാര്‍ദ്ധക്യത്തെ തടയും. ഒലിവ് ഓയില്‍ ചര്‍മ്മത്തില്‍ പുരട്ടുന്നത് കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും ചര്‍മ്മം എപ്പോഴും ചെറുപ്പമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്ന വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ പഴമാണ് സ്‌ട്രോബെറി. ഇതില്‍ വൈറ്റമിന്‍ സി കൂടുതലായതിനാല്‍ മുഖക്കുരുവിനെ ചെറുക്കാനും സഹായകമാണ്.

ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കുന്ന ലൈക്കോപീന്‍ എന്ന സംയുക്തം തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. 2008ല്‍ നടത്തിയ ഒരു പഠനത്തില്‍ തക്കാളി ചര്‍മ്മത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തി.

കാല്‍സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും വൈറ്റമിന്‍ ഇ, സി എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് പപ്പായ. കൂടാതെ, പപ്പായയില്‍ പപ്പൈന്‍ അടങ്ങിയിട്ടുണ്ട്. പപ്പൈന്‍ പപ്പായയില്‍ അടങ്ങിയിരിക്കുന്ന ഒരു സജീവ എന്‍സൈമാണ്. ഇത് മിക്കവാറും എല്ലാ സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളിലും കാണപ്പെടുന്നു. പപ്പായയിലെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.