Home അറിവ് 123456 എന്ന പാസ്വേഡിന് ഇന്ത്യയിൽ പ്രചാരമില്ല; പുതിയ റിപ്പോർട്ട്

123456 എന്ന പാസ്വേഡിന് ഇന്ത്യയിൽ പ്രചാരമില്ല; പുതിയ റിപ്പോർട്ട്

123456 അല്ല ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ പാസ്വേഡെന്ന് റിപ്പോർട്ട്. PASSWORD എന്ന വാക്കാണ് ഇന്ത്യയിൽ ഒട്ടുമിക്ക ആളുകളും സുരക്ഷ വാചകമായി ഉപയോ​ഗിക്കുന്നത്. പ്രൊപ്രൈറ്ററി പാസ്വേഡ് മാനേജറായ നോര്‍ഡ്പാസിന്റെ പുതിയ ഗവേഷണത്തിലാണ് രസകരമായ കണ്ടെത്തൽ നടന്നരിക്കുന്നത്.

ഇന്ത്യയില്‍ ആളുകള്‍ ഉപയോഗിക്കുന്ന മറ്റ് പൊതുവായ പാസ്വേഡുകള്‍ ഐലവ്‌യു, കൃഷ്ണ, സായിറാം, ഓംസായിറാം എന്നിവയാണ്. ഇന്ത്യയുടെ അതേ മുന്‍നിര പാസ്വേഡ് ഉള്ള ഒരേയൊരു രാജ്യം ജപ്പാന്‍ മാത്രമാണ്. 12345 പോലുള്ള പാസ്വേഡുകളും ക്വര്‍ട്ടി കീബോര്‍ഡിന്റെ വ്യതിയാനങ്ങളും പട്ടികയില്‍ ഉയര്‍ന്ന റാങ്കിലാണ്. ലോകമെമ്പാടും, ഈ കോമ്പിനേഷനുകളും വളരെ ജനപ്രിയമാണ്.

പേരുകളും സ്‌നേഹനിര്‍ഭരമായ വാക്കുകളും ഇന്ത്യയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയില്‍ വളരെ പ്രചാരത്തിലായിരുന്നു. 123456789, 12345678, india123, qwerty, abc123, xxx, Indya123, 1qaz@WSX, 123123, abcd1234, 1qaz എന്നിവയാണ് ഇന്ത്യയിലെ മറ്റ് ചില പൊതു പാസ്വേഡുകള്‍.