Home അറിവ് മാസത്തിലൊരിക്കല്‍ അഗതി മന്ദിരങ്ങളില്‍ ഭക്ഷണം നല്‍കും; ജയില്‍ വകുപ്പ്

മാസത്തിലൊരിക്കല്‍ അഗതി മന്ദിരങ്ങളില്‍ ഭക്ഷണം നല്‍കും; ജയില്‍ വകുപ്പ്

യിലുകളില്‍ നിന്ന് സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലേക്ക് മാസത്തിലൊരിക്കല്‍ ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് പുതുവര്‍ഷത്തില്‍ തുടക്കമായി. ജയില്‍ വകുപ്പും സാമുഹ്യ നീതി വകുപ്പും വൈഎംസിഎയും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.

വിശപ്പ് തേടി എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പുതുവര്‍ഷ ദിനത്തിലാണ് ആരംഭം കുറിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്കാണ് മാസം തോറും ഒരു നേരത്തെ ഭക്ഷണം നല്‍കുന്നത്. ഉച്ച ഭക്ഷണമായി ബിരിയാണി നല്‍കാനാണ് ധാരണ. വിവിധ ജില്ലകളിലെ നിശ്ചയിക്കപ്പെട്ട ജയിലുകളില്‍ നിന്നാണ് അതേ ജില്ലയിലെ അഗതി മന്ദരിങ്ങളില്‍ ഭക്ഷണമെത്തിക്കുക.