Home വാണിജ്യം ടൂറിസം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് വിസ ലഭിക്കും, ഇ-വിസ പ്രാബല്യത്തില്‍; നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഇന്ത്യ

ടൂറിസം ഒഴികെയുള്ള ആവശ്യങ്ങള്‍ക്ക് വിസ ലഭിക്കും, ഇ-വിസ പ്രാബല്യത്തില്‍; നിയന്ത്രണങ്ങള്‍ ഒഴിവാക്കി ഇന്ത്യ

ടൂറിസം ഒഴികെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഇന്ത്യയിലേക്കുള്ള യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി. ഇ-വീസയും ടൂറിസ്റ്റ്, മെഡിക്കല്‍ വീസകളും ഒഴികെയുള്ളവ വീണ്ടും പ്രാബല്യത്തിലായി. വീസ കാലാവധി കഴിഞ്ഞെങ്കില്‍ പുതിയതിന് അപേക്ഷിക്കുകയും ചെയ്യാം.

കോവിഡ് പ്രതിസന്ധി കാരണം വീസകള്‍ കഴിഞ്ഞ 8 മാസമായി മരവിപ്പിച്ചിരുന്നു. ഒസിഐ, പിഐഒ കാര്‍ഡുകളുള്ളവര്‍ക്കും വിദേശികള്‍ക്കും ടൂറിസം ഒഴികെ ഏതാവശ്യത്തിനും വിമാനത്തിലോ കപ്പലിലോ ഇന്ത്യയിലേക്കു വരുന്നതിനു നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിസിനസ്, കോണ്‍ഫറന്‍സ്, തൊഴില്‍, പഠനം, ഗവേഷണം, ചികിത്സ തുടങ്ങിയവയ്ക്ക് ഇന്ത്യയിലെത്താന്‍ സൗകര്യമൊരുക്കാനാണു നടപടി.

ചികിത്സയ്ക്ക് എത്തുന്നവര്‍ പുതിയ വീസയ്ക്ക് അപേക്ഷിക്കണം. ഇവരുടെ സഹായികള്‍ക്കും വീസ അനുവദിക്കും. യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റീന്‍ ഉള്‍പ്പെടെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാണ്.