Home അറിവ് എട്ടിനം സാധനങ്ങള്‍ നാല് മാസം: സെപ്റ്റംബര്‍ മാസത്തെ സൗജന്യ കിറ്റ് എത്തി, വിശദവിവരങ്ങള്‍...

എട്ടിനം സാധനങ്ങള്‍ നാല് മാസം: സെപ്റ്റംബര്‍ മാസത്തെ സൗജന്യ കിറ്റ് എത്തി, വിശദവിവരങ്ങള്‍ അറിയാം

88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി വിതരണം ചെയ്യാനുള്ള കിറ്റിന്റെ പാക്കിങ് ആരംഭിച്ചു. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇത് സെപ്റ്റംബര്‍ പകുതിയോട് കൂടി ജനങ്ങളുടെ കൈകളിലേക്കെത്തും.

ഓണ കിറ്റിനെ സംബന്ധിച്ച് ഒരുപാട് പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു, അതുകൊണ്ടു തന്നെ ഇപ്രാവശ്യത്തെ കിറ്റിലെ ഉല്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയും, തൂക്കവും എല്ലാം കൃത്യമാക്കിയതിനു ശേഷം മാത്രമായിരിക്കും ജനങ്ങളിലേക്ക് എത്തിക്കുക, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം സപ്ലൈകോയ്ക്ക് ആണ്.

ഒരു കിലോ പഞ്ചസാര, ഒരു കിലോ ആട്ട, ഒരു കിലോ ഉപ്പ് 250 ഗ്രാം വീതം പയര്‍, കടല, സാമ്പാര്‍ പരിപ്പ്, അരക്കിലോ വെളിച്ചെണ്ണ, 100 ഗ്രാം മുളകുപൊടി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. ഇനി എന്തെങ്കിലും കാരണവശാല്‍ കിറ്റിലെ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ആ ഉല്‍പ്പന്നത്തിന് പകരമായി അതേപോലെ മറ്റൊരു ഉല്പന്നം നല്‍കുന്നതായിരിക്കും എന്നുകൂടി പറഞ്ഞിട്ടുണ്ട്.