Home കൗതുകം മനുഷ്യനെ തിന്നുന്ന അനക്കോണ്ടയെക്കുറിച്ച് പഠിക്കാന്‍ സാഹസിക യാത്ര; ഗവേഷകര്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍, വീഡിയോ കാണാം

മനുഷ്യനെ തിന്നുന്ന അനക്കോണ്ടയെക്കുറിച്ച് പഠിക്കാന്‍ സാഹസിക യാത്ര; ഗവേഷകര്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകള്‍, വീഡിയോ കാണാം

ലോകത്തെ ഏറ്റവും വലിയ പാമ്പുകളിലൊന്നാണ് അനക്കോണ്ട. യൂനെക്റ്റസ് മൂരിനസ് എന്ന ശാസ്ത്രീയ നാമമുള്ള അനക്കോണ്ടയ്ക്ക് പൊതുവേ പച്ച കലര്‍ന്ന തവിട്ട് നിറമാണുള്ളത്. വശങ്ങളില്‍ വെളുത്ത പുള്ളികളും കാണാം. കറുപ്പ് നിറത്തോട് കൂടിയ പരന്ന തലയാണ് ഇവയ്ക്കുള്ളത്. അനക്കോണ്ടയുടെ വലിപ്പത്തെപ്പറ്റി അത്ഭുതപ്പെടുത്തുന്ന ചില വിവരണങ്ങളുണ്ടെങ്കിലും പത്ത് മീറ്ററില്‍ വലുപ്പമുള്ളവയെ വളരെ വിരളമാണ്.

ബ്രസീല്‍, ഗയാന എന്നി രാജ്യങ്ങളിലെ വനങ്ങളിലും ചതിപ്പ്‌നിലങ്ങളിലുമായാണ് സാധാരണയായി ഇവ വസിക്കുന്നത്. കൂടുതല്‍ സമയവും വെള്ളത്തിനടിയില്‍ കഴിഞ്ഞുകൂടാന്‍ ഇഷ്ടമുള്ള കോണ്ട ഇരയുടെ വരവും പ്രതീക്ഷിച്ച് വെള്ളത്തില്‍ തല മാത്രം ഉയര്‍ത്തി പിടിച്ച് കഴിയാറുമുണ്ട്.

പെരുമ്പാമ്പിനെപ്പോലെയാണ് ഇവയും ഇരയെപ്പിടിക്കുന്നതും. മുട്ട വിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഏകദേശം ഒരു മീറ്ററോളം നീളമുണ്ടാകും. ഒരു തവണ എഴുപതിലതികം കുഞ്ഞുങ്ങള്‍ വരെ ഇവയ്ക്ക് ഉണ്ടാകാം എന്നുള്ളതും അതിശയിപ്പിക്കുന്ന കാര്യമാണ്.

മൈസൂരിലെ മൃഗശാലയിലാണ് ഇന്ത്യയില്‍ ആദ്യമായി അനക്കോണ്ട എത്തിയത്. കേരളത്തില്‍ ആദ്യമായി അനകൊണ്ടയെ കൊണ്ടുവന്നത് തിരുവനന്തപുരം മൃഗശാലയിലും. അനകോണ്ട ഒരിക്കലും വിഷം ഉല്‍പാദിപ്പിക്കുന്നില്ല എന്നത് മറ്റൊരു പ്രത്യേകതയാണ്. ഇവയുടെ ഉമിനീര്‍ ശരീരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ലഹരി ഉണ്ടാകില്ലെങ്കിലും പല്ലുകള്‍ മൂലമുണ്ടാകുന്ന ക്ഷതം വേദനാജനകമാണ്.

പല്ലുകള്‍ നീളമുള്ളതും നേര്‍ത്തതുമയതിനാല്‍ ഇരയുടെ ശരീരത്തിലേക്ക് എളുപ്പത്തില്‍ തുളച്ചുകയറാന്‍ ഇത് സഹായിക്കും. അനക്കോണ്ട വസിക്കുന്ന സ്ഥലത്തേക്ക് മനുഷ്യര്‍ക്ക് പ്രവേശിക്കാന്‍ പ്രയസമുള്ളതിനാല്‍ ഇവയുടെ ശരാശരി എണ്ണം കണക്കാക്കുന്നത് പ്രായോഗികമല്ല. ഇക്കാരണത്താല്‍ ഇവയുടെ എണ്ണത്തിന്റെയോ വളര്‍ച്ചയുടെയോ കൃത്യമായ വിവരങ്ങള്‍ ഇതുവരെ കണക്കാക്കിയിട്ടില്ല. എന്നിരിന്നാലും ഈ പാമ്പുകള്‍ വംശനാശ ഭീഷണി നേരിടുന്നില്ലന്ന് ജീവശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു പറയുന്നു.

മാര്‍ക്ക് ഗോട്ടിലെബ് എന്ന വെക്തിയും സംഗവും ബ്രസിലിലെ കാടുകളില്‍ അനകൊണ്ടയെകുറിച്ച് പഠിക്കുന്നതിന് വേണ്ടി നടത്തിയ യാത്രയിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.