Home അറിവ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പില്‍ ലഭിക്കും; ഈ നമ്പര്‍ സേവ് ചെയ്യണം

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്‌സ്ആപ്പില്‍ ലഭിക്കും; ഈ നമ്പര്‍ സേവ് ചെയ്യണം

കൊറോണ വൈറസ് നമ്മെ ഭീകരമായി പിടിമുറുക്കിയ സാഹചര്യത്തില്‍ പുറത്തേക്കിറങ്ങണമെങ്കില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന അവസ്ഥയാണ്. ഇതിനിടെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യാമെന്ന സൗകര്യം ഒരുക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

‘MyGov Corona Helpdesk’ എന്ന സംവിധാനത്തിലൂടെയാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വാട്‌സ്ആപ്പില്‍ ലഭിക്കുക. കോവിനില്‍ രസ്റ്റര്‍ ചെയ്ത നമ്പറിലെ വാട്‌സാപ് അക്കൗണ്ടില്‍ മാത്രമേ സേവനം ലഭിക്കുകയുള്ളു.

9013151515 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. ഈ നമ്പര്‍ വാട്‌സ്ആപ്പില്‍ തുറന്നശേഷം ‘Download certificate’ എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക. ഫോണില്‍ ലഭിക്കുന്ന ഒടിപി വാട്‌സ്ആപ്പില്‍ മറുപടി മെസേജ് ആയി നല്‍കുക. ഇവിടെ കോവിനില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പേരുകള്‍ ദൃശ്യമാകും. ഡൗണ്‍ലോഡ് ചെയ്യേണ്ട ആളുടെ പേരിന് നേരെയുളള നമ്പര്‍ ടൈപ്പ് ചെയ്താലുടന്‍ പിഡിഎഫ് രൂപത്തില്‍ മെസേജ് ആയി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. Menu എന്ന് ടൈപ്പ് ചെയ്തയച്ചാല്‍ കൂടുതല്‍ സേവനങ്ങളും ലഭിക്കും.