Home അറിവ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വാക്‌സിന്‍ ഇന്ത്യയിലേക്ക്; ഇനി ഒറ്റ ഡോസ് മതി

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ വാക്‌സിന്‍ ഇന്ത്യയിലേക്ക്; ഇനി ഒറ്റ ഡോസ് മതി

പ്രമുഖ അമേരിക്കന്‍ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് അനുമതി ലഭിച്ചത്. ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി ജോണ്‍സണ്‍ അപേക്ഷ നല്‍കിയത്.

ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ കമ്പനിയാണ് രാജ്യത്ത് ജോണ്‍സണ്‍സ് വാക്സിന്‍ ലഭ്യമാക്കുക. സാധാരണ റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന വാക്സിന്‍ ആണിത്.

നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളെച്ചൊല്ലിയുള്ള ഭിന്നതയെത്തുടര്‍ന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ക്കു നല്‍കിയ അപേക്ഷ പിന്‍വലിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നതിനിടെയാണ് കമ്പനിയുടെ പിന്മാറ്റം എന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.