Home നാട്ടുവാർത്ത മുപ്പത് രൂപക്ക് വേണ്ടി ഭാര്യയെ മൊഴി ചൊല്ലി.

മുപ്പത് രൂപക്ക് വേണ്ടി ഭാര്യയെ മൊഴി ചൊല്ലി.

വിവാഹ ബന്ധം വേര്‍പെടുത്തുന്നത് പുതിയ കാലത്ത് അത്ര കൗതുകമുള്ള കാര്യമൊന്നുമല്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ജൂണ്‍ 29- നുണ്ടായ മൊഴിചൊല്ലലിന്റെ കാരണമാണ് മുപ്പത് രൂപയാണ്..
പച്ചക്കറി വാങ്ങാന്‍ മുപ്പത് രൂപ ചോദിച്ചതിന്റെ പേരിലാണ് ഇവിടെ ഭര്‍ത്താവ് ഭാര്യയെ മൊഴി ചൊല്ലിയത്. പണം ചോദിച്ചതിന് ഭര്‍ത്താവായ സാബിര്‍ തന്നെ മര്‍ദ്ദിക്കുകയും ബന്ധം വേര്‍പെടുത്തുകയും ചെയ്തെന്ന് 30- കാരിയായ സൈനബ് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മൊഴി ചൊല്ലിയ ശേഷം തന്നെ വീടിന് പുറത്താക്കുകയും ചെയ്തെന്ന് സൈനബ് പറയുന്നു. ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ഇലക്ട്രിക്ക് വയറുപയോഗിച്ച് ഷോക്കേല്‍പ്പിക്കുന്നത് പതിവാണെന്നും സൈനബ് പറഞ്ഞു.