Home നാട്ടുവാർത്ത ഭാര്യയെ പേടി.ജയിലിൽ പോകാൻ കള്ളനായി! ജ്ഞാനപ്രകാശ് വേറെ ലവൽ.

ഭാര്യയെ പേടി.ജയിലിൽ പോകാൻ കള്ളനായി! ജ്ഞാനപ്രകാശ് വേറെ ലവൽ.

നിരവധി കൂട്ടുകാരും, ഗംഭീര ഭക്ഷണവും, മനസ്സമാധാനവും. ഇങ്ങനെയുള്ള ജീവിതം എല്ലാവരും ഇഷ്ടപ്പെടും. അങ്ങനെ തന്റെ ഇഷ്ടയിടത്തേക്ക് പോകാന്‍ ചെന്നൈ സ്വദേശി ജ്ഞാനപ്രകാശ് ഒരു മോഷണം നടത്തി. ഒരു ബൈക്ക് മോഷ്ടിച്ചു. കാരണം ജ്ഞാനപ്രകാശിന് ജയിലിൽ പോകണമായിരുന്നു! കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആദ്യമായി മോഷണ കേസില്‍ അകപ്പെട്ട ജ്ഞാനപ്രകാശിനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പുഴല്‍ ജയിലില്‍ തടവിലാക്കുകയും ചെയ്തു. ജൂണ്‍ 29 ന് ജാമ്യത്തിലിറങ്ങിയ ജ്ഞാനപ്രകാശ് വീട്ടിലെത്തിയപ്പോഴാണ് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. വീട്ടില്‍ ഭാര്യ ഉപദ്രവിക്കുന്നുവെന്നും തന്നെ ഒരു വിലയുമില്ലെന്നും ഇയാൾ പറയുന്നു. പുറത്ത് നില്‍ക്കുന്നതിനേക്കാള്‍ ജയിലിയെ ജീവിതമാണ് ആസ്വാദ്യകരമെന്നാണ് ജ്ഞാനപ്രകാശിന്റെ പക്ഷം. ഇതോടെ എങ്ങനെയും ജയിലെത്താനുള്ള ശ്രമം തുടങ്ങി. അങ്ങിനെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് ജ്ഞാന പ്രകാശം ഒടുവില്‍ തന്റെ ആഗ്രഹം നിറവേറ്റി. ബൈക്ക് മോഷണം നടത്തുമ്പോള്‍ സി.സി.ടി.വി.യുള്ള സ്ഥലം തന്നെ തിരഞ്ഞെടുത്തു. കൂട്ടുകാര്‍ക്കൊപ്പം മൂന്നു നേരം ജയില്‍ ഭക്ഷണവും കഴിച്ച് ജ്ഞാനപ്രകാശിപ്പോള്‍ പുഴല്‍ ജയിലിലുണ്ട്.! ഇപ്പോൾ നല്ല മനസ്സമാധാനമുണ്ടെന്ന് ജ്ഞാനപ്രകാശ് പറയുന്നു!!!