Home ആരോഗ്യം തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ട ആഹാരങ്ങള്‍ ഇവയാണ്

തലച്ചോറിന്റെ ആരോഗ്യത്തിന് വേണ്ട ആഹാരങ്ങള്‍ ഇവയാണ്

ഹാരം ആരോഗ്യത്തിന് വേണ്ടി തിരഞ്ഞെടുത്ത് കഴിക്കണം. കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ മാനസികാവസ്ഥയെ ബാധിക്കും. ഇക്കാര്യം പലര്‍ക്കും അറിയില്ല. ചില ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ തുടങ്ങിയ ഹോര്‍മോണുകളെയും, മറ്റ് ന്യൂട്രോട്രാന്‍സ്മിറ്റേഴ്‌സിനെയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഉന്മേഷത്തോടെയിരിക്കാനും സഹായിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഈ ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യത്തിന് മാത്രമല്ല, തലച്ചോറിന് ഡോപാമൈന്‍, സെറോടോണിന്‍ എന്നിവ ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

എള്ള്

എള്ളില്‍ ടൈറോസിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ തലച്ചോറിലെ ഡോപാമൈന്‍ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് ചിന്തയും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്തുന്നു. 100 ഗ്രാം എള്ള് 0.79 ഗ്രാം ടൈറോസിന്‍ അടങ്ങിയിട്ടുണ്ട്.

കോഫി

കോഫി തലച്ചോറിന് വളരെ നല്ലതാണ്. ഇത് അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ മസ്തിഷ്‌ക രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ദിവസവും ഒരു ഗ്ലാസ് കാപ്പി കുടിക്കുന്നത് തലച്ചോറിന് നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ച് പ്രായമായവരില്‍ തലച്ചോറിന്റെ സൂക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയും മറവി രോഗങ്ങള്‍ ഒരു പരിധിവരെ തടയുകയും ചെയ്യും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീനാണ് മറവി രോഗത്തെ തടയുന്ന പ്രധാന ഘടകം.

വാഴപ്പഴം

വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. അവയില്‍ ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തില്‍ ഏകദേശം 11 മില്ലിഗ്രാം ട്രിപ്‌റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ സമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു.