Home അന്തർദ്ദേശീയം റമദാന്‍ മാസത്തിലെ പകലും ഇനി റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം; പുതിയ പരിഷ്‌കാരവുമായി ദുബൈ

റമദാന്‍ മാസത്തിലെ പകലും ഇനി റസ്റ്ററന്റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം; പുതിയ പരിഷ്‌കാരവുമായി ദുബൈ

നി മുതല്‍ റമദാന്‍ മാസത്തില്‍ പകല്‍ സമയത്തും റസ്റ്ററന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം. റസ്റ്റോറന്റുകള്‍ കര്‍ട്ടണ്‍ ഇട്ട് മറയ്ക്കണമെന്ന ഉത്തരവ് ദുബൈ പിന്‍വലിച്ചു. റമദാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ എന്ന പേരിലാണ് റസ്റ്റോറന്റുകള്‍ കര്‍ട്ടണ്‍ ഇട്ട് മറയ്ക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നത്. ഇത് നീക്കണമെന്ന നീണ്ടകാലത്തെ ആവശ്യമാണ് ഇപ്പോള്‍ പരിഗണിച്ചത്. ടൂറിസം മേഖലയുടെ വളര്‍ച്ച കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം.

നഗരത്തിലെ സാമ്പത്തിക വികസന ഡിപ്പാര്‍ട്ട്മെന്റാണ് സുപ്രധാനമായ തീരുമാനം സ്വീകരിച്ചത്. പുതിയ നിര്‍ദേശം അനുസരിച്ച് റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് കര്‍ട്ടണ്‍ ഇല്ലാതെ റെസ്റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തിക്കാം. ഉപഭോക്താക്കള്‍ക്ക് കര്‍ട്ടണ്‍, ഡിവൈഡര്‍ തുടങ്ങിയ തടസങ്ങള്‍ ഇല്ലാതെ ഭക്ഷണം വിളമ്പുന്നതിനുള്ള സൗകര്യമാണ് അനുവദിച്ചത്. നേരത്തെ കര്‍ട്ടണ്‍, ഡിവൈഡര്‍ തുടങ്ങിയവ നിര്‍ബന്ധമായിരുന്നു.

റദമാന്‍ മാസത്തില്‍ വത്രം അനുഷ്ഠിക്കുന്നവരുടെ സംരക്ഷണം എന്ന പേരിലാണ് റസ്റ്റോറന്റുകള്‍ മറച്ചുകൊണ്ട് കര്‍ട്ടണ്‍ സ്ഥാപിക്കണമെന്ന സര്‍ക്കുലര്‍ വര്‍ഷങ്ങളായി ഇറക്കിയിരുന്നത്. നിലവില്‍ പകല്‍ സമയത്ത് ഭക്ഷണം വിളമ്പുന്നതിന് റസ്റ്റാറന്റുകള്‍ പ്രത്യേക അനുമതിയും തേടേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗള്‍ഫ് രാജ്യങ്ങളില്‍ മുസ്ലീം ഇതര വിഭാഗക്കാര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് യുഎഇ. റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് പൊതുസ്ഥലത്ത് ഇരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിഴ ഈടാക്കിയിരുന്നു. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ദുബൈ. ഇത് കണക്കിലെടുത്താണ് പുതിയ മാറ്റം.