Home ആരോഗ്യം ഒരു മുറിവുണങ്ങാന്‍ എത്ര സമയമെടുക്കും; സമയം കൂടുതലാണെങ്കില്‍ പ്രശ്‌നമാണ്

ഒരു മുറിവുണങ്ങാന്‍ എത്ര സമയമെടുക്കും; സമയം കൂടുതലാണെങ്കില്‍ പ്രശ്‌നമാണ്

first aid classes raleigh

നുഷ്യശരീരത്തില്‍ പ്രവേശിക്കുന്ന രോഗാണുക്കള്‍, ബാക്ടീരിയ എന്നിവയെ തുരത്തിയോടിക്കുന്നതും അതിനോട് പോരാടാന്‍ ശരീരത്തെ സജ്ജമാക്കുന്നതുമെല്ലാം നമ്മുടെ രോഗ പ്രതിരോധവ്യവസ്ഥയാണ്. പ്രതിരോധ ശക്തി അഥവാ ‘ഇമ്മ്യൂണിറ്റി’ കുറവായിരിക്കുന്ന സാഹചര്യത്തില്‍ സ്വാഭാവികമായും അസുഖങ്ങള്‍ പിടിപെടാം. എന്നാല്‍ പലപ്പോഴും ഇത് നമ്മള്‍ തിരിച്ചറിയാറില്ല.

പ്രതിരോധശേഷിയുടെ കുറവ് മൂലമാണ് തുടരെ അസുഖങ്ങള്‍ പിടിപെടുന്നത് എന്ന വസ്തുത നമ്മള്‍ മനസിലാക്കാതെ പോകാം. ചില ലക്ഷണങ്ങളിലൂടെ ‘ഇമ്മ്യൂണിറ്റി’ കുറവായിരിക്കുന്നത് നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. അത്തരത്തിലുള്ള ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

എപ്പോഴും ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ ശ്രദ്ധിക്കുക, ഇത് ചിലപ്പോള്‍ പ്രതിരോധശേഷിയുടെ കുറവായിരിക്കാം സൂചിപ്പിക്കുന്നത്. പ്രധാനമായും വയറ്റിനകത്ത് കാണുന്ന നല്ലയിനം ബാക്ടീരിയകളാണ് പ്രതിരോധവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്. ഈ ബാക്ടീരിയകളുടെ കുറവ് പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.

മുറിവുകളോ പരിക്കുകളോ സംഭവിച്ചാല്‍ അവ ഉണങ്ങാന്‍ ഏറെ സമയമെടുക്കാറുണ്ടെങ്കിലും ശ്രദ്ധിക്കണം. ഇതും ‘ഇമ്മ്യൂണിറ്റി’യുടെ ബലക്ഷയത്തെ സൂചിപ്പിക്കുന്നതാകാം. മുറിവുകളില്‍ നിന്ന് പിന്നീട് അണുബാധയുണ്ടാകാതെ അതിനെ പുതിയ കോശങ്ങള്‍ വച്ച് മൂടി ഉണക്കുക എന്നത് പ്രതിരോധ വ്യവസ്ഥയുടെ ജോലിയാണ്.

എപ്പോഴും അസഹ്യമായ ക്ഷീണവും തളര്‍ച്ചയും തോന്നുന്നതും പ്രതിരോധശക്തിയുടെ കുറവ് മൂലമാകാം. ക്ഷീണവും തളര്‍ച്ചയും പലവിധത്തിലുള്ള ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയുമെല്ലാം ഭാഗമായി വരാം. അതിനാല്‍ തന്നെ തുടര്‍ച്ചയായി നില്‍ക്കുന്ന ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടാല്‍ വൈകാതെ തന്നെ ഡോക്ടറെ കാണുക.

‘ഇമ്മ്യൂണിറ്റി’യുടെ കരുത്ത് ചോരുന്നത് ശാരീരികമായി മാത്രമല്ല പ്രകടമാകുന്നത്. മാനസികമായും ഇത് വെളിപ്പെടാം. ഉത്കണ്ഠ, ‘സ്ട്രെസ്’ എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലൂടെയാണ് ഈ സൂചന വരുന്നത്. ഇവയും നേരത്തെ ക്ഷീണത്തിന്റെ കാര്യത്തില്‍ പറഞ്ഞത് പോലെ തന്നെ പല ആരോഗ്യാവസ്ഥകളുടെയും അസുഖങ്ങളുടെയും ലക്ഷണമായി വരുന്നവയാണ്. അതിനാല്‍ എപ്പോഴും വിദഗ്ധ നിര്‍ദേശം തേടിയ ശേഷം മാത്രം പ്രശ്നം ഉറപ്പിക്കുക.