Home കൗതുകം ടോയ്‌ലെറ്റില്‍ പോകുന്നതിനിടെ ശക്തമായ വേദന അനുഭവപ്പെട്ടു: നോക്കിയപ്പോള്‍ കടിച്ച് തൂങ്ങിയ മലമ്പാമ്പ്, പിന്നീട് സംഭവിച്ചത്

ടോയ്‌ലെറ്റില്‍ പോകുന്നതിനിടെ ശക്തമായ വേദന അനുഭവപ്പെട്ടു: നോക്കിയപ്പോള്‍ കടിച്ച് തൂങ്ങിയ മലമ്പാമ്പ്, പിന്നീട് സംഭവിച്ചത്

ടോയ്ലറ്റില്‍ പോകുന്നതിനിടെ ശക്തമായ വേദന അനുഭവപ്പെട്ടപ്പോഴാണ് സിറാഫോപ്പ് മസുകരത്ത് എന്ന പതിനെട്ടുകാരന്‍ ലിംഗത്തില്‍ മലമ്പാമ്പ് കടിച്ച് തൂങ്ങി കിടക്കുന്നത് കാണുന്നത്. ലിംഗത്തിന്റെ അഗ്ര ഭാഗത്ത് ചുറ്റും മലമ്പാമ്പ് കടിച്ച് പിടിച്ചിരിക്കുകയായിരുന്നു. ബാങ്കോക്കിലാണ് സംഭവം.

സഹിക്കാനാവാത്ത വേദന അനുഭവപ്പെടുകയും ലിംഗത്തില്‍ നിന്ന് രക്തം വരുന്നതും കണ്ടപ്പോള്‍ യുവാവ് മറ്റൊന്നും നോക്കാതെ ഉടനെ തന്നെ പാമ്പിനെ കൈ കൊണ്ട് പിടിച്ച് തിരിച്ച് ക്ലോസറ്റിലിടുകയാണ് ചെയ്തത്. മകന്റെ കരച്ചില്‍ കേട്ട് ഉടനെ തന്നെ അമ്മ ഓടി എത്തുകയും മകനെ അടുത്തുള്ള ബാങ് യായ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഇവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടോയ്ലറ്റാണിത്. ടോയ്ലറ്റിലിരുന്ന് രണ്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ ലിംഗത്തില്‍ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ടോയ്ലറ്റില്‍ നോക്കിയപ്പോള്‍ ലിംഗത്തില്‍ പാമ്പ് കടിച്ച് തൂങ്ങി കിടക്കുന്നതാണ് കണ്ടതെന്ന് സിറാഫോപ്പ് പറയുന്നു.

ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള ഗ്രന്ഥികളില്‍ ഡോക്ടര്‍ മൂന്ന് തുന്നലുകളിട്ടു. അണുബാധ ഉണ്ടാകാതിരിക്കാന്‍ ആന്റിബയോട്ടിക്ക് മരുന്നുകളും യുവാവിന് നല്‍കി.