Home Uncategorized ലോക്സഭയിൽ രമ്യ ഹരിദാസ് രാമയ്യ ആയപ്പോൾ….

ലോക്സഭയിൽ രമ്യ ഹരിദാസ് രാമയ്യ ആയപ്പോൾ….

ലോക്സഭയിലെ ശൂന്യവേളയിൽ സ്പീക്കർ ഓം ബിർല
രമ്യ ഹരിദാസിനെ ക്ഷണിച്ചു. പക്ഷേ വിളിച്ചപ്പോൾ പേര് തെറ്റി… രമ്യ രാമയ്യ ആയിപ്പോയി. എഴുന്നേറ്റ് നിന്ന് അംഗം തിരുത്തി… സർ,എന്റെ . പേര് രമ്യയെന്നാണ്.. സ്പീക്കർ ചിരിച്ചു. പിന്നെ സഭയിലെ അംഗങ്ങളോടായി പറഞ്ഞു ” ആള് സംഭവമാണ്… തദ്ദേശഭരണത്തിൽ മികച്ച പ്രവർത്തനമാണ് കാഴ്ച്ചവെച്ചത് ” … രമ്യയുടെ പരിഭ്രമം ലോക്സഭയിലെ കൈയടിയിൽ അലിഞ്ഞു പോയി. ആലത്തൂരിലെ കർഷകരുടെ പ്രശ്നങ്ങളാണ് രമ്യ ഹരിദാസ് സഭയിൽ ഉന്നയിച്ചത്.