Home അന്തർദ്ദേശീയം മുന്‍ കാമുകിയെ ബലാത്‌സംഗം ചെയ്ത് കൊന്ന് തലച്ചോറും ഹൃദയവും തിന്നു; സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവം

മുന്‍ കാമുകിയെ ബലാത്‌സംഗം ചെയ്ത് കൊന്ന് തലച്ചോറും ഹൃദയവും തിന്നു; സമൂഹമനസാക്ഷിയെ ഞെട്ടിച്ച സംഭവം

ലതരത്തിലുള്ള സൈക്കോ കൊപാതകികളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ക്രൂരമായ കൊലപാതകങ്ങള്‍ നടത്തി ലോകത്തൈ ഒന്നടങ്കം ഞെട്ടിക്കുന്ന ഇത്തരക്കാരെക്കുറിച്ച് ഭീതിയോടെയല്ലാതെ ഓര്‍ക്കാനാകില്ല. അത്തരത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഭയപ്പെടുത്തുന്ന ഒരു കൊലപാതകത്തിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ത്യാനയില്‍ നിന്ന് പുറത്തുവരുന്നത്.

ഇത് വെറുമൊരു കൊലപാതകം മാത്രമല്ല, ‘ഹൊറര്‍’ സിനിമകളില്‍ പോലും ഇത്തമൊരു കൊലപാതകം നടന്നിട്ടുണ്ടാകില്ല. ആദ്യ കാമുകിയായിരുന്ന സ്്ത്രീയെ അവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം ബലാത്സംഗം ചെയ്ത ശേഷം കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ അതി ക്രൂരമായി കൊല്ലുകയായയിരുന്നു പ്രതി.

ക്രൂരമായി പല തവണ കുത്തിയും വെട്ടിയുമായാണ്് കൊലപാതകം നടത്തിയത്. എന്നിട്ട് മൃതദേഹത്തില്‍ നിന്ന് തലച്ചോറിന്റെയും ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയുമെല്ലാം ഭാഗങ്ങള്‍ തിന്നുകയും ചെയ്തു. ഇത് കേട്ടാല്‍ ‘നോര്‍മല്‍’ ആയ ഒരു മനുഷ്യന് ഇത്രയധികം ചെയ്യാന്‍ കഴിയില്ലെന്ന് സ്വാഭാവികമായി നമ്മള്‍ തീര്‍പ്പ് കല്‍പിക്കും. ഈ കേസ് ആദ്യമായി കോടതിയിലെത്തിയപ്പോള്‍ കോടതിയും ഇതേ തീര്‍പ്പിലേക്ക് തന്നെയാണ് എത്തിയത്.

2014 ല്‍ ആയിരുന്നു സംഭവത്തിനാസ്പദമായ കൊലപാതകംം നടന്നത്. ജോസഫ് ഒബെര്‍ഹെന്‍സ്ലിയെ എന്നയാളാണ് നാല്‍പത്തിയാറുകാരിയായ ടാമി ജോ ബ്ലണ്ടന്‍ എന്ന സത്രീയെ കൊലപ്പെടുത്തിയത്. 2014ല്‍ തന്നൈ പിടിയിലായ പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിടിയിലായപ്പോഴും, അതിന് ശേഷവുമെല്ലാം ജോസഫ് കുറ്റം നിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അതും മാനസിക രോഗങ്ങളുടെ ഭാഗമായാണെന്ന് കോടതി വിലയിരുത്തി.

തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ജോസഫിന് എതിരായിരുന്നു. മുമ്പ് സ്വന്തം അമ്മയെ ആക്രമിച്ചതുള്‍പ്പെടെ ചില കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു എന്നതും ജോസഫിന്റെ ‘ക്രിമിനല്‍’ സ്വഭാവത്തെ സ്ഥിരീകരിക്കുന്നുണ്ട്.

പ്രണയബന്ധം വേണ്ടെന്ന് വച്ച വൈരാഗ്യത്തിലാണ് ജോസഫ്, ടാമിയെ വീട്ടില്‍ കയറിച്ചെന്ന് ബലാത്സംഗം ചെയ്തതും കൊന്നതുമെന്നുമാണ് പൊലീസ് വിശദീകരണം. സംഭവസ്ഥലത്ത് പൊലീസെത്തുമ്പോള്‍ ബാത്ത് ടബ്ബില്‍ രക്തത്തില്‍ കുളിച്ച്, ആകെയും കീറിമുറിക്കപ്പെട്ട അവസ്ഥയിലായിരുന്നുവത്രേ ടാമിയുടെ മൃതദേഹം കിടന്നിരുന്നത്. കേസ് പരിഗണിക്കുന്ന സമയത്ത് സംഭവത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പരിശോധനയ്ക്ക് പരിഗണിച്ചപ്പോള്‍, അവയിലേക്ക് നോക്കാന്‍ പോലും തങ്ങള്‍ക്കായില്ലെന്നാണ് ജഡ്ജുമാര്‍ പറഞ്ഞത്.

ഇപ്പോള്‍ ജോസഫിന്റെ ആശുപത്രിവാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് സംഭവം വീണ്ടും ചര്‍ച്ചയാകുന്നത്. മാനസിക രോഗിയെന്ന പരിഗണന ഇനി ജോസഫിന് നല്‍കേണ്ടതില്ലെന്നും അയാള്‍ വിചാരണ നേരിടാന്‍ പ്രാപ്തനായി എന്നും ഡോക്ടര്‍ സാക്ഷ്യപത്രം നല്‍കിയിരിക്കുകയാണിപ്പോള്‍.

ഇതോടെ വിവാദമായ കൊലപാതകത്തിന്റെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യാനയില്‍ മാധ്യമങ്ങളും പൊതുസമൂഹവും ടാമിയുടെ കൊലപാതകത്തെ വീണ്ടും ഓര്‍മ്മിക്കുകയാണ്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നും, മാനസിക രോഗിയായി എന്നത് മറ്റൊരാളുടെ ജീവന്‍ ഇത്രമാത്രം നീചമായ രീതിയില്‍ കവര്‍ന്നെടുക്കാനുള്ള ‘ലൈസന്‍സ്’ അല്ലെന്നുമാണ് പൊതുവില്‍ ഉയരുന്ന വികാരം.