Home നാട്ടുവാർത്ത ആൽക്കോമീറ്റർ പരിശോധന വീണ്ടും.. മദ്യപിച്ചു വാഹനം ഓടിക്കുന്നവർ കുടുങ്ങും

ആൽക്കോമീറ്റർ പരിശോധന വീണ്ടും.. മദ്യപിച്ചു വാഹനം ഓടിക്കുന്നവർ കുടുങ്ങും

കൊവിഡ് ഇളവുകള്‍ പൂര്‍ണമായും മാറി രാത്രികാല വാഹന പരിശോധനയടക്കം പുന:രാരംഭിക്കുന്നതോടെ മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ കുടുങ്ങും.

കൊവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷമായി ആല്‍ക്കോമീറ്റര്‍ പരിശോധന നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. പൊലീസും മോട്ടോര്‍ വാഹന വകുപ്പും അല്‍ക്കോമീറ്റര്‍ പരിശോധനകള്‍ നടത്താറുണ്ട്. 2020 മാര്‍ച്ചിലാണ് അവസാനമായി സംസ്ഥാനത്ത് പരിശോധന നടന്നത്.

പുതിയ ഉത്തരവനുസരിച്ച്‌ മാസ്ക്ക് മാറ്റിതന്നെ ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ പരിശോധന നടത്താന്‍ കഴിയും. മാസ്ക്ക് മാറ്റി പരിശോധിക്കുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നവരെ ആശുപത്രിയിലെത്തിച്ചാവും പരിശോധിക്കുക.

രണ്ട് വര്‍ഷങ്ങളായി വാഹന പരിശോധനാ ഇനത്തില്‍ വലിയ നഷ്ടമാണ് ഖജനാവ് നേരിട്ടിരുന്നത്. പരിശോധനകള്‍ പൂര്‍ണ തോതില്‍ തിരിച്ചുവരുന്നതോടെ ഇതിന് മാറ്റം വരും.

കൊവിഡ് കാലത്ത് അല്‍ക്കോമീറ്റര്‍ പരിശോധനയില്ലെന്ന ബലത്തില്‍ മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. . ഇന്റലിജന്‍സ് കാമറകളുടെ പ്രവര്‍ത്തനം കൂടി ആരംഭിക്കുന്നതോടെ നിയമലംഘകര്‍ക്ക് മേല്‍ പിടിമുറുകും.

മദ്യപിച്ച്‌ വാഹനം ഓടിച്ചാല്‍ – 10,000 രൂപ / ആറ് മാസം തടവ്കുറ്റം ആവര്‍ത്തിച്ചാല്‍ – 15000 രൂപ പിഴ / രണ്ട് വര്‍ഷം തടവ്ആംബുലന്‍സുകള്‍ക്ക് വഴി മാറിയില്ലെങ്കില്‍ – 10,000 രൂപ

രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കാതിരിക്കുകയാണെങ്കിലും ആല്‍ക്കോമീറ്റര്‍ പരിശോധനയ്ക്കുപയോഗിക്കുന്ന ബ്രത്ത് അനലൈസറിന്റെ പ്രവര്‍ത്തന ക്ഷമതയ്ക്ക് യാതൊരു കോട്ടവും തട്ടില്ലെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്