Home അറിവ് കാൽവിരൽ ചുവന്ന് തടിക്കുന്നു; എന്താണ് കോവി‍ഡ് ടോ?

കാൽവിരൽ ചുവന്ന് തടിക്കുന്നു; എന്താണ് കോവി‍ഡ് ടോ?

കോവിഡ് ബാധിച്ച ചില ആളുകളുടെ കാൽവിരലു‌കളും ചിലപ്പോൾ കൈവിരലുകളും തടിച്ച് ചിൽബ്ലെയിൻ പോലുള്ള മുറിവുകൾ ഉണ്ടാകുന്നതിന്റെ കാരണം കണ്ടെത്തി പുതിയ പഠനം. കോവിഡ് ടോ എല്ലാ പ്രായക്കാരിലും ബാധിക്കാമെങ്കിലും കുട്ടികളിലും യുവാക്കളിലുമാണ് കൂടുതൽ വ്യാപകമായി കണ്ടുവരുന്നത്.

വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ശരീരം ആക്രമണരീതിയിലേക്ക് മാറുന്നതിന്റെ ഒരു പാർശ്വഫലമാണ് ഇതെന്നാണ് ​ഗവേഷകർ പറയുന്നത്. ചിലർക്ക് ഈ അവസ്ഥ വേദനയുണ്ടാക്കുമെങ്കിലും പലർക്കും ചൊറിച്ചിൽ നീർവീക്കം തുടങ്ങിയ അസ്വസ്ഥതകളാണ് കൂടുതലായും കണ്ടുവരുന്നത്. ഈ അവസ്ഥയിൽ ചിലർക്ക് ചെരിപ്പിടാനോ നാടക്കാനോ പോലും പ്രയാസമായിരിക്കും.

കോവിഡ് ടോ ബാധിച്ച കാൽവിരലിന് നിറവ്യത്യാസവും കണ്ടേക്കാം. വിരൽ ചുവന്നോ പർപ്പിൾ നിറത്തിലേക്കോ മാറുമെന്നാണ് പഠനത്തിൽ പറയുന്നത്. ചർമ്മം വരണ്ടുപോകാനും ചിലപ്പോൾ പഴുക്കാനും സാധ്യതയുണ്ട്. ചില ആളുകളിൽ ആഴ്ചകൾ കൊണ്ട് ഈ അവസ്ഥ ഭേദപ്പെടുമ്പോൾ ചിലർക്ക് മാസങ്ങളോളം ഈ അസ്വസ്ഥത അനുഭവിക്കേണ്ടിവരും. ഇത്തരം രോഗികളിൽ കോവിഡിന്റെ പതിവ് ലക്ഷണങ്ങളായ ചുമ, പനി, രുചി നഷ്ടപ്പെടുക തുടങ്ങിയവ കാണില്ലെന്നും പഠനത്തിൽ വിശദീകരിച്ചിട്ടുണ്ട്.

രക്തവും ചർമ്മവും അടിസ്ഥാനപ്പെടുത്തി നടത്തിയ പരിശോധനയ്‌ക്കൊടുവിൽ രോഗ പ്രതിരോധ വ്യുഹത്തെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. രണ്ട് കാരണങ്ങളിൽ ഒന്ന് ടൈപ് വൺ ഇന്റർഫെറോൺ എന്ന ഒരു ആന്റിവൈറൽ പ്രോട്ടീൻ ആണ്, മറ്റൊന്ന് ഒരുതരത്തിലുള്ള ആന്റീബോഡി ആണ്. ആ ആന്റീബോഡി സരീരത്തിൽ പ്രവേശിക്കുന്ന പൈറസിനെപ്പോലെ വ്യക്തിയുടെ സ്വന്തം കോശങ്ങളെതന്നെ അബദ്ധത്തിൽ ആക്രമിക്കും. കഴിഞ്ഞവർഷം കോവിഡ് ടോ ബാധിച്ച 50 ആളുകളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.