Home വിദ്യഭ്യാസം മീഡിയ അക്കാദമി എന്‍ട്രന്‍സ് എക്‌സാം ഈ മാസം 19ന്: ചോദ്യങ്ങള്‍ ഈ മേഖലയില്‍ നിന്നായിരിക്കും

മീഡിയ അക്കാദമി എന്‍ട്രന്‍സ് എക്‌സാം ഈ മാസം 19ന്: ചോദ്യങ്ങള്‍ ഈ മേഖലയില്‍ നിന്നായിരിക്കും

കേരള മീഡിയ അക്കാദമി-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ 2020-2021 ബാച്ച് പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ ഈ മാസം 19 ന് നടത്തും. ഓണ്‍ലൈനായിട്ടായിരിക്കും പരീക്ഷ നടക്കുക. ഉച്ചയ്ക്ക് ശേഷം രണ്ടര മുതല്‍ നാല് വരെയാണ് പരീക്ഷ. ഇതാദ്യമായാണ് മീഡിയ അക്കാദമി പ്രവേശന പരീക്ഷ ഓണ്‍ലൈനായി നടത്തുന്നത്.

പരീക്ഷാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ മറ്റു സ്ഥലം തിരഞ്ഞെടുത്തോ പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. കറന്റ് അഫയേഴ്‌സ്, പൊതു വിജ്ഞാനം, മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കൊപ്പം ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനവും പരിശോധിക്കുന്ന ഒബ്ജക്ടീവ് ടൈപ്പ്/ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും പരീക്ഷയില്‍ ഉണ്ടാകുക.

അഡ്മിറ്റ് കാര്‍ഡ്, പരീക്ഷയുടെ ലിങ്ക്, പരീക്ഷ സംബന്ധിച്ച മറ്റ് വിവരങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍ വഴി അയച്ചിട്ടുണ്ട്. സാങ്കേതികമായ വിവരങ്ങള്‍ക്ക് 914712700013, 7356610110, 9207199777 എന്നീ ICFOSS നമ്പറുകളില്‍ വിളിക്കണം. (ഈ നമ്പറുകള്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ലഭ്യമാകുക).
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9645090664.