Home കൗതുകം തേള്‍ കടിച്ച അനുഭവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വേദന; അപൂര്‍വ്വയിനം മരം കണ്ടെത്തി

തേള്‍ കടിച്ച അനുഭവം, ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വേദന; അപൂര്‍വ്വയിനം മരം കണ്ടെത്തി

സ്ട്രേലിയയില്‍ അപൂര്‍വ്വയിനം മരം കണ്ടെത്തി. തേളിന് സമാനമായി വിഷം പുറപ്പെടുവിക്കുന്ന പ്രത്യേക ഇനം മരമാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഇതിന്റെ ഇലയില്‍ തൊട്ടാലോ അടുത്തിടപെഴകിയാലോ ആഴ്ചകള്‍ നീണ്ട വേദനയാണ് അനുഭവപ്പെടുന്നത്. ഓസ്ട്രേലിയ ക്യൂന്‍സ്ലന്‍ഡിലെ മഴക്കാടുകളിലാണ് ഇതിനെ കണ്ടെത്തിയത്.

ഈ മരത്തിന്റെ ഇലകള്‍ക്ക് ഓവല്‍ ഷേപ് ആണുള്ളത്. ഇലയുടെ വക്കുകള്‍ നമ്മുടെ നാട്ടിലെ ചൊറിയണം പോലെയാണ്. ജിമ്പി-ജിമ്പി എന്ന തദ്ദേശീയ പേരിലാണ് ഇത് അറിയപ്പെടുന്നത്. അമേരിക്കയിലും യൂറോപ്പിലുമുളളത് പോലെ ഇതുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ കുത്തേറ്റ അനുഭവമാണ് ഉണ്ടാവുന്നത്. അതിനാല്‍ തന്നെ ട്രേക്കിങ്ങിന് ഇറങ്ങുന്നവര്‍ക്ക് ഈ മരം ഒരു പേടിസ്വപ്നമാണ്.

ഈ അപൂര്‍വ്വയിനം മരത്തിന്റെ ഇലകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന ആദ്യ നിമിഷങ്ങളില്‍, പൊളളലേറ്റ അനുഭവമാണ് തോന്നുക. പിന്നീട് മണിക്കൂറുകള്‍ കഴിയുമ്പോള്‍ വേദന കുറയുമത്രേ. തുടര്‍ന്ന്് കാറിന്റെ ഡോര്‍ ഇടിച്ച തോന്നലായിരിക്കും ശരീരഭാഗത്തിനെന്നും ഗവേഷകര്‍ പറയുന്നു.

ഇലയുടെ അഗ്രഭാഗത്ത് ന്യൂറോടോക്സിന്‍ മിനി പ്രോട്ടീന്‍സ് വിഭാഗത്തില്‍പ്പെട്ട പുതിയ തരം വകഭേദമാണ് കണ്ടെത്തിയത്. തേള്‍ കടിച്ച പോലുളള അനുഭവം ഉണ്ടാവാന്‍ ഇടയാക്കുന്നത് ഇതാണെന്നും ഗവേഷകര്‍ പറയുന്നു