Home വിദ്യഭ്യാസം ഒരേ ദിവസം മൂന്ന് പരീക്ഷ; അവസരം നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ദിവസം നൽകണമെന്ന് ഹൈക്കോടതി, പരീക്ഷകളും തീയതിയും...

ഒരേ ദിവസം മൂന്ന് പരീക്ഷ; അവസരം നഷ്ടപ്പെടുന്നവർക്ക് മറ്റൊരു ദിവസം നൽകണമെന്ന് ഹൈക്കോടതി, പരീക്ഷകളും തീയതിയും അറിയാം

ഒ​രേ ദി​വ​സം മൂ​ന്ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​റ്റൊ​രു ദി​വ​സം പ​രീ​ക്ഷ​യെ​ഴു​താ​ൻ സൗ​ക​ര്യ​മൊ​രു​ക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും, കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ചി​ലേ​ക്കും, രാ​ജ്യ​ത്തെ 18 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും ഒ​രേ ദി​വ​സമാണ് പരീക്ഷ നടത്തുന്നത്.

ഇത്തരത്തിൽ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്ന​തി​നെ​തി​രെയുള്ള ഹർജിയിലാണ് ഹൈക്കോടിയുടെ നിർദേശം. ക​ൽ​പ​റ്റ സ്വ​ദേ​ശി പിഎ മു​ഹ​മ്മ​ദ് ഷാ​നി​ഫ് ഉൾപ്പെടെ അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ ഹർജി പരി​ഗണിച്ചാണ് ജ​സ്​​റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്റെ ഉ​ത്ത​ര​വ്. സെ​പ്റ്റം​ബ​ർ 18, 19, 20 തീ​യ​തി​ക​ളി​ലാ​ണ്​ ര​ണ്ട് പ​രീ​ക്ഷ​ക​ളു​മെ​ന്നും ഇ​ത് അ​വ​സ​രം ഇ​ല്ലാ​താക്കുന്നതാണെന്നും ഹർജിയിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, വെ​ള്ളി​യാ​ഴ്​​ച തു​ട​ങ്ങു​ന്ന പ​രീ​ക്ഷ​ക്ക്​ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യെ​ന്നും മാ​റ്റി​വെ​ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ കോടതിയിൽ സ്വീകരിച്ചത്. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല, പോ​ണ്ടി​ച്ചേ​രി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളി​ൽ ഏ​തെ​ങ്കി​ലും മാ​റ്റി​വെ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​നു​വ​ദി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തിൽ​ മ​റ്റൊ​രു അ​വ​സ​രം ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​ൻ കോടതി നിർദേശിക്കുകയായിരുന്നു.

18ന്​ ​പ​രീ​ക്ഷ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ റി​സ​ർ​ചി​നെ​യും പി​ന്നീ​ട്​ ഹ​ര​ജി​യി​ൽ ക​ക്ഷി ചേ​ർ​ത്തു. പ​രീ​ക്ഷ എ​ഴു​താ​ൻ മ​റ്റൊ​രു അ​വ​സ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഉ​പ​ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കിയിരിക്കുകയാണ്.