Home വാഹനം എന്നെത്തും ടാറ്റയുടെ ഇ-വിഷൻ.

എന്നെത്തും ടാറ്റയുടെ ഇ-വിഷൻ.

നി ഇലക്ട്രിക് വാഹനങ്ങളുടെ കാലം. പരമ്പരാഗത ഇന്ധനങ്ങൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭൂരിപക്ഷം വാഹനനിർമാതാക്കളും പണിപ്പുരയിലാണ്. ഇതിനിടെയാണ് ടാറ്റയുടെ ഇ-വിഷൻ സവിശേഷ ശ്രദ്ധ നേടുന്നത്.ടാറ്റയുടെ ആഡംബര ഇലക്ട്രിക് കാർ കൺസെപ്റ്റ് കഴിഞ്ഞ ജനീവ ഓട്ടോഷോയിലെ താരമായിരുന്നു. ജനീവ ഓട്ടോഷോയിൽ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രദർശിപ്പിച്ച കൺസെപ്റ്റ് ഇ–വിഷൻ എന്ന് വിപണിയിലെത്തും എന്ന ആകാംക്ഷയിലാണ് വാഹനലോകം.
കാംറിയോളം വലുപ്പമുള്ള കാറാണ് ലാൻഡ് റോവർ ഡിസ്കവറിയുടെ പ്ലാറ്റ്ഫോമിൽ,ടാറ്റ ഒരുക്കുന്നത്.

പ്രീമിയം കാറായതുകൊണ്ട് അകത്തളത്തിൽ ആഡംബരത്തിന് യാതൊരുവിധ കുറവുകളും കാണില്ല. ഇ-വിഷന്‍ സെഡാന്‍ കോൺസെപ്റ്റിൽ അത്യാധുനിക ഡ്രൈവര്‍ അസിസ്റ്റ് സംവിധാനങ്ങള്‍, ഹ്യൂമണ്‍ മെഷീന്‍ ഇന്റര്‍ഫെയ്‌സ്, ഡ്രൈവ് അനാലിറ്റിക്‌സ്, ജിയോസ്പാഷ്യല്‍ നാവിഗേഷന്‍ തുടങ്ങിയ നവീന ഫീച്ചറുകള്‍ ഉൾപ്പെടുത്തും. അലൂമിനിയംകൊണ്ട് മിനുക്കിയ ‘ഹ്യുമാനിറ്റി ലൈന്‍’ ഡിസൈനില്‍ ഇ വിഷന്റെ പകിട്ട് വർദ്ധിക്കും.ഇതേ സമയം ഒരു ഫുൾ ചാർജിൽ നൂറുകണക്കിന് കിലോമീറ്റർ വരെ ഓടാമെന്നാണ് വാഹനലോകത്തെ പ്രചരണം. എന്നാൽ ഒരു ഫുൾ‌ ചാർജിൽ 300 കിലോമീറ്റർ ഓടാനാവുമെന്നായിരുന്നു ടാറ്റയുടെ നേരത്തേയുള്ള അവകാശവാദം. പൂജ്യത്തിൽനിന്നു 100 കിലോമീറ്ററിലേക്കു വേഗമാർജിക്കാൻ വേണ്ട സമയം ഏഴു സെക്കൻഡ് മതിയെന്നും. കാത്തിരുന്ന് കാണാം.