Home ആരോഗ്യം ടിഷ്യു പേപ്പര്‍, സൂക്ഷിച്ച് ഉപയോഗിക്കാം.

ടിഷ്യു പേപ്പര്‍, സൂക്ഷിച്ച് ഉപയോഗിക്കാം.

വളരെ നേർത്തതും കൂടുതൽ നനവ് ഒപ്പാവുന്നതുമായ കടലാസ്സാണ് ടിഷ്യു പേപ്പർ. ടിഷ്യു എന്ന് മാത്രവും പറയാറുണ്ട്. പേപ്പർ പൾപ്പ് പുനരുപയോഗത്തിലൂടെയാണ് ടിഷ്യുവിലധികവും നിർമ്മിക്കപ്പെടുന്നത്. തൂക്കക്കുറവ് , ഘനകുറവ്, തെളിച്ച കൂടുതൽ, വലിവ്, നനവ് ഒപ്പൽ എന്നിവയൊക്കെയാണ് ടിഷ്യുവിനെ മറ്റ് കടലാസ്സ് ഇനങ്ങളിൽ നിന്നും പ്രിയങ്കരനാക്കുന്നത്. എന്നാല്‍ കാണുന്നതു പോലെ അത്ര പാവമൊന്നുമല്ല ഈ ടിഷ്യൂ പേപ്പര്‍. ടിഷ്യൂ പേപ്പറിന്റെ ഉപയോഗം നമ്മുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല.
ടിഷ്യു പലതരത്തിലും പല വര്‍ണ്ണത്തിലുമുണ്ട് .ടോയ്‌ലറ്റ് ടിഷ്യു , പേപ്പർ ടവൽസ്‌ ഫേഷ്യൽ ടിഷ്യു, ടേബിൾ നാപ്കിൻസ് , റാപ്പിംഗ് ടിഷ്യു എന്നിങ്ങനെ പലതരത്തിലാണ് ഇവ നമ്മുടെ മുൻപിൽ എത്തുന്നത്.

മുഖത്ത് ഉപയോഗിക്കാൻ പ്രത്യേകമായി നിർമ്മിക്കപ്പെടുന്ന ഫേഷ്യല്‍ ടിഷ്യു, കൈയ്യും മുഖവും തുടയ്ക്കുന്നതിനു പുറമെ ചെറിയ മുറിവുകൾ വൃത്തിയാക്കാനും കണ്ണടകൾ തുടയ്ക്കാനും ഒക്കെയായി ഇവ ഉപയോഗിക്കുന്നു. ഫേഷ്യൽ ടിഷ്യുവിനെക്കാളും കട്ടിയും ഘനവുമുള്ളതാണ് പേപ്പർ ടവൽ.
എന്നാല്‍ ഇവയുടെ ശരിയായ ഉപയോഗം പോലുമറിയാതെ അശ്രദ്ധയോടെയും എളുപ്പത്തിനു വേണ്ടിയും പലരും ഉപയോഗിക്കുന്നുണ്ട്. അതിലൊന്നാണ് പുറത്തു പോകുമ്പോൾ കഴിക്കാൻ ലഭിക്കുന്ന സ്നാക്സുകളിലെ എണ്ണയുടെ അംശം കളയുവാൻ പലരും ചെയ്യുന്ന രീതി. അതിനൊപ്പം ലഭിക്കുന്ന ടിഷ്യു പേപ്പർ കൊണ്ട് അമർത്തി തുടയ്ക്കുക എന്നതാണ്. വളരെ ഹെൽത്ത് കോൺഷ്യസ് ആണ് നമ്മളെന്ന് സ്വയം ബോധിപ്പിക്കാൻ നാം ചെയ്യുന്ന ഈ കാര്യം എത്ര വലിയ മണ്ടത്തരമാണെന്ന് അറിയാമോ. അത് മാത്രമല്ല എണ്ണയിൽ വറുക്കുന്ന ആഹാരസാധനങ്ങൾ അധികമുള്ള എണ്ണ കളയാനായി ടിഷ്യു പേപ്പർ ഉപയോഗിക്കാറുണ്ട് .
ശരീരത്തിന് വളരെ ഹാനികരമായ ലെഡ് പോലുള്ള വസ്തുക്കളുടെ സാനിധ്യം ഇതിൽ ഉണ്ട്. ആഹാര പദാർത്ഥങ്ങൾ ഇതിൽ പൊതിയുമ്പോൾ ഇവ അതിൽ പറ്റിയിരിക്കുകയും ശരീരത്തിൽ എത്തുകയും ചെയ്യും.പേപ്പര്‍ പള്‍പ്പ് കൊണ്ടാണ് ഉണ്ടാക്കുന്നതെങ്കിലും, അതിന്റെ കളറിനു വേണ്ടിയും, സോഫ്റ്റ്‌നസ്സിനു വേണ്ടിയും, കൂടുതല്‍ ഈര്‍പ്പം വലിച്ചെടുക്കാന്‍ വേണ്ടിയും ചേർക്കുന്ന കെമിക്കലുകൾക്ക് മനുഷ്യനെ കൊല്ലാൻ വരെ ശേഷിയുണ്ട് എന്നതാണ് സത്യം. മാത്രമല്ല, ഒരു പ്രാവശ്യം മാത്രം തുടച്ചു കളയേണ്ടതാണ് ഈ പേപ്പർ – ചെറിയ കുട്ടികളുടെ മലമൂത്ര വിസർജനത്തിനു ശേഷം സ്വകാര്യ ഭാഗങ്ങൾ തുടയ്ക്കാനായി ഇത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.